വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു.
വാളയാർ കഞ്ചിക്കോട് വനിതാ ഹോസ്റ്റലിൽ ആണ് ദാരുണമായ സംഭവംനടന്നത്.
കോഴിക്കോട് കണ്ണോത്ത് പൂത്തോട്ട് മത്തായി മകൻ പി എം ജോൺ(72) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം.കഞ്ചിക്കോട് വനിതാ ഹോസ്റ്റലിന്റെ കോമ്പൗണ്ടിൽ കയറിയ കള്ളന്റെ മോഷണശ്രമം ചെറുത്ത ജോണിനെ കമ്പി വടി കൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി
പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

Comments
Post a Comment