Posts

Showing posts from June, 2020

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  കുവൈറ്റ്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാന്‍- 6, ഖത്തര്‍- 6, ബഹറിന്‍- 1, മാള്‍ഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 13, മഹാരാഷ്ട്ര- 10, ഡല്‍ഹി- 5, ഉത്തര്‍പ്രദേശ്- 5, കര്‍ണാടക- 4, ബീഹാര്‍- 2, രാജസ്ഥാന്‍- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചല്‍ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചല്‍ പ...

ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത് .

Image
ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്‌ ആയ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു .  ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്.  സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം.  ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് പിറകെയാണ് നടപടി . നടപടി നേരിട്ട ആപുകള്‍ മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റ് അധിഷ്ഠിത മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്....

ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ 4 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു.മറ്റു കുട്ടികളെ കാണാതായി.

ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ  4 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഇരട്ടപ്പുഴ ചക്കര ബാബു മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ഒരാളെ  വഞ്ചിക്കാര്‍  രക്ഷപ്പെടുത്തി.രണ്ടു കുട്ടികളെ കാണാതായി.  കാണാതായ കുട്ടിക്കൾക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു 

ഒല്ലൂരിലെ മാധ്യമപ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍

Image
സംസ്ഥാനത്തെ മികച്ച   പോലീസ്  സ്റ്റേഷനായി തിരഞ്ഞെടുത്ത ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഭൗതിക സൗകര്യങ്ങള്‍  വര്‍ദ്ധിപ്പിക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്ന്  ചിഫ് വിപ്പ് കെ.രാജന്‍.കേന്ദ്രസർക്കാർ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി ജെയ്ക്കബ്ബിനെയും സഹപ്രവത്തകരെയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു ചിഫ് വിപ്പ്    സ്റ്റേഷനിൽ എല്ലാവർക്കും മധുര പലഹാരങ്ങൾ  വിതരണം ചെയ്തു. സ്റ്റേഷന്റെ വികസനത്തിന് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കന്‍ പൊതുമരാമത്ത് വകുപ്പിനെ എല്‍പ്പിച്ച് കഴിഞ്ഞു. എസ്റ്റിമെറ്റ് തയ്യാറാവുന്നതനുസരിച്ച് ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും എന്നും ചിഫ് വിപ്പ് പറഞ്ഞു.ചടങ്ങില്‍ എസ്.ഐ ന്മാരായ രതീഷ് പി.എം. വിമോദ്.പി.എം എന്നിവരും പങ്കെടുത്തു.

മണ്ണുത്തി എസ്.എൻ.ഡി.പി യൂണിയൻ ഒല്ലൂരിലെ മാധ്യമപ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

Image
മണ്ണുത്തി  എസ്.എൻ.ഡി.പി യൂണിയൻ ഒല്ലൂരിലെ മാധ്യമപ്രവർത്തകർക്ക്  ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഒല്ലൂർ പ്രസ്സ്ക്ലബ് പ്രസിഡണ്ട് കെ . ആർ  ഔസേപ്പിന്  ഭക്ഷ്യധാന്യ കിറ്റ് നൽകി കൊണ്ട്  വിതരണോൽഘാടനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ വൈസ്.പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ പൊന്നൂക്കര,എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ്‌ അംഗം ചിന്തു ചന്ദ്രൻ,യൂണിയൻ കൗൺസിലർമാരായ രാജേഷ് തിരുത്തോളി,ശിവദാസൻ താമരശ്ശേരി,എൻ.കെ.രാമൻ,ജനാർദനൻ പുളിങ്കുഴി എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.  കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍.  കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്‍- 1, രാജസ്ഥാന്‍- 1, ഗുജറാത്ത്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത...

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു കണ്ടക്ടര്‍ക്ക് കൊവിഡ്  സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു.  28 സര്‍വീസുകള്‍ റദ്ദാക്കി. 20 ജീവനക്കാര്‍ നിരീക്ഷണത്തില്‍. 15 - 06 - 2020നും , 22-06-2020 നും ഗുരുവായൂർ --പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത RPC 108 നമ്പർ ബസ്  ഈ രണ്ട് തിയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 11 AM നു പാലക്കാട് എത്തി. പാലക്കാട് നിന്ന് 11, 45 AM നു പുറപ്പെട്ട് 2.15 PM നു ഗുരുവായൂർ എത്തി.  ഗുരുവായൂറ്റിൽ നിന്ന് 3 PM നു പുറപ്പെട്ട് 5.30 PM നു പാലക്കാട് എത്തി. പാലക്കാട് നിന്ന് 6 PM നു പുറപ്പെട്ട് രാത്രി 8.30 ന് ഗുരുവായൂരിൽ എത്തി യാത്ര അവസാനിപ്പിച്ചു. 25- 06 - 2020 നു RPC 718 ബസ് ഗുരുവായൂർ _ വാടാനപ്പള്ളി - തൃശൂർ - വൈറ്റില റൂട്ട് രാവിലെ 8.45 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 12 PM നു വൈറ്റില, 12.30 PM നു വൈറ്റിലയിൽ നിന്ന് പുറപ്പെട്ട് 3.30 PM നു ഗുരുവായൂർ .  പിന്നീട് 4:25 PM നു ഗുരുവായൂർ - കുന്നംകുളം വഴി 6.30 PM - അങ്കമാലി , 6.45 PM നു അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് രാത്രി 9 PM നു ഗുരുവായൂർ എത്തി യാത്ര ...

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

Image
സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ച് വരെയുള്ള സമ്പൂർണ്ണ കർഫ്യൂ ഞായറാഴ്ചകളിലും തുടരും . നാളെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റ് തീവ്രബാധിത മേഖലകളിലും ജാഗ്രത നിര്‍ദേശം നിലനില്‍ക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.

Image
കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി  ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. മയക്കുമരുന്നിന് എതിരെയും, എക്സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികള്‍, വാറന്‍റ് നടപ്പാക്കല്‍, കരുതല്‍ നടപടികള്‍, പഴയകേസുകളിന്‍മേലുളള നടപടികള്‍, ശിക്ഷാവിധികള്‍, എന്നിങ്ങനെ  വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്.  പാസ്പോര്‍ട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന,  റോഡ് നിയമങ്ങള്‍, ക്രൈം കേസുകള്‍, ക്രമസമാധാന മേഖലയിലെ പ്രവർത്തനങ്ങൾ, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയല്‍ എന്നിവയും അവാര്‍ഡ് നിര്‍ണയത്തിന് മാനദണ്ഡങ്ങളായി പരിഗണിച്ചു.

സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന്  195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും,  തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്ന...

ഓണ്‍ലൈന്‍ പഠനത്തിനുള്ള ടി.വി.വിതരണം ഞായറാഴ്ച .

ഓണ്‍ലൈന്‍ പഠനത്തിനുള്ള ടി.വി.വിതരണം ഞായറാഴ്ച .  വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിന് സൗകര്യമൊരുക്കുന്നതിനായി ഒല്ലൂര്‍ പ്രസ്സ്‌ഫോറം നടത്തുന്ന ടി.വി.വിതരണം ഞായറാഴ്ച നടക്കും. ലോക്ക് ഡൗണ്‍കാലത്ത് ഏ.ഡി.ഷാജു എഴുതിയ പത്തു പുസ്തകങ്ങളുടെ വില്‍പ്പനയിലൂടെ ലഭിച്ച തുകയാണ്ഓണ്‍ലൈന്‍പഠനത്തിനുസഹായമായി നല്‍കുന്നത്. ഞായറാഴ്ച രാവിലെ പത്തിന് പനംകുറ്റിച്ചിറ ഗവ.സ്‌കൂളില്‍ ചീഫ് വിപ്പ് കെ.രാജന്‍ വിതരണോൽഘാടനം നിര്‍വഹിക്കും.  വാസ്തുവിദ്യവിദഗ്ധന്‍ ഡോ.ആന്റോ ചിറമ്മല്‍ മുഖ്യാഥിതിയായിരിക്കും.  ഒല്ലൂര്‍ പ്രസ്സ്‌ഫോറം പ്രസിഡന്റ് കെ.ആര്‍.ഔസ്സേപ്പ് അധ്യക്ഷനാകും.  പ്രസ്സ്‌ഫോറം അംഗങ്ങള്‍ക്ക് പത്തുപുസ്തകങ്ങളും വിതരണം ചെയ്യും.            ജൂണ്‍ 19 ന്  വായനാദിനം ആചരിക്കുന്നതിന്റെ ഭാഗമായിയാണ് പുസ്തകവില്‍പ്പന ആരംഭിച്ചത്. നവമാധ്യമങ്ങളുടെ വരവോടെ പുസ്തകവായന കുറഞ്ഞുവരുകയാണ്. ഈ കാലഘട്ടത്തില്‍ വായനയെ തിരികെകൊണ്ടുവരുവാനുളള ഒരു എളിയ പരിശ്രമമായിരുന്നു നടത്തിയത്. വിദ്യാലയങ്ങളിലും വായനശാലകളിലും സ്ഥാപനങ്ങളിലും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്ന പദ്ധതിയിലൂടെ നിരവധി പുസ്തകങ്ങള്‍ വായിക...

തൃശൂരിൽ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കിയ സ്ഥലങ്ങൾ .

തൃശൂരിൽ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കിയ സ്ഥലങ്ങൾ . തൃശൂര്‍ കോര്‍പ്പറേഷനിലെ 6 ഡിവിഷനുകളെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നൊഴിവാക്കി.  വളര്‍ക്കാവ്, കുരിയച്ചിറ, അഞ്ചേരി, കുട്ടനെല്ലൂര്‍, ഒല്ലൂര്‍, ചിയ്യാരം നോര്‍ത്ത് എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി.  ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളേയും ചാവക്കാട് നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളേയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി. _______________________________________

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ - 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര - 15, ഡല്‍ഹി- 11, തമിഴ്‌നാട്- 1...

സിപിഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 സെന്റ് തരിശു ഭൂമിയിൽ കൃഷി ആരംഭിച്ചു.

Image
സിപിഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 സെന്റ് തരിശു ഭൂമിയിൽ കൃഷി ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിയുടെ വിത്തിടൽ കർമം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി ആർ രമേഷ് കുമാർ  നിർവഹിച്ചു.  സിപിഐ ചേർപ്പ്  ലോക്കൽ സെക്രട്ടറി എൻ ജി അനിൽനാഥ്‌  അധ്യക്ഷനായിരുന്നു. അഖിലേന്ത്യ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ  രാജേന്ദ്രബാബു  സിപിഐ ചേർപ്പ് മണ്ഡലം കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ വാര്യർ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ദിനേശ് തെക്കത്ത് പി ജെ രാജൻ,  സുഭാഷ് കാട എഐഎസ്എഫ് ചേർപ്പ് മണ്ഡലം പ്രസിഡന്റ് അസ്ഹർ മജീദ്, സജിൽ, ഷാഫി, അനന്തകൃഷ്ണൻ റഷീദ്,   എന്നിവർ പങ്കെടുത്തു.

ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃ രാജ്യ വീരമൃത്യു ദിനം ആചരിച്ചു.

Image
ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃ രാജ്യ വീരമൃത്യു ദിനം ആചരിച്ചു.   ഗൽവാൻ  താഴ്‌വരയിൽ, ജീവത്യാഗം ചെയ്ത കേണൽ സന്തോഷ് ബാബുവിനും  ധീരരായ 20 ഇന്ത്യൻ സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നടന്ന ദിനാചരണം കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് പ്രസിഡൻറ് ജെയ്ജ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സനോജ് കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ചു. വി വി മുരളീധരൻ ,ആനന്ദ് മൊയലൻ, ടോമി ഒല്ലുക്കാരൻ എന്നിവർ പങ്കെടുത്തു.

ചേർപ്പിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ സ്രവ പരിശോധനഫലം

ചേർപ്പിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ സ്രവ പരിശോധനഫലം നെഗറ്റീവ് .  കഴിഞ്ഞദിവസം സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ പോസ്റ്റീവ്  ആയിരുന്ന പളിപ്പുറത്തുള്ള വീട്ടമ്മയുടെ സ്രവം സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആയിരിക്കുന്നത്. .സ്വകാര്യ ലാബിലെപരിശോധനാഫലം പോസറ്റീവ് ആയതിനെ തുടർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇക്കഴിഞ്ഞ 19ന്  പരിശോധനാഫലം വരുന്നതിനു മുന്നേ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇവർ 23 ന് ഡിസ്ചാർജ് ആയി വീട്ടിൽ പോയതിനു ശേഷമാണ് സ്വകാര്യ ലാബിലെ പരിശോധനാഫലം എത്തിയത്. ഇതിനെ തുടർന്ന്  ആശുപത്രി അടച്ചിടുകയും ജീവനക്കാർ നിരീക്ഷണത്തിൽ പോവുകയായിരുന്നു. യാതൊരുവിധ സബർക്കവും രോഗലക്ഷണവും ഇല്ലാതെ ഇവരുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ ആയിരുന്നു.

യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

Image
അരിമ്പൂർ: യുവതിയെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.  എറവ് ചാലാപ്പിള്ളി പ്രസന്ന (49) യാണ് മരിച്ചത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന യുവതി വീട്ടിൽ തനിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. അന്തിക്കാട് എസ്ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കൊറോണ ടെസ്റ്റ് നടത്തിയ ശേഷം സംസ്കാരം പിന്നീട് നടക്കും.പരേതരായ ദേവകി അമ്മയുടെയും മാധവൻ നായരുടെയും മകളാണ് . സഹോദരി: ജയ ഗോപി.

തൃശൂർ സ്വരാജ് റൗണ്ടിലേക്ക് ബസുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണംപുതുക്കിയ സർവീസ് നിയന്ത്രണം.

Image
തൃശൂർ സ്വരാജ് റൗണ്ടിലേക്ക് ബസുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം.  പുതുക്കിയ നിയന്ത്രണം കുന്നംകുളം- ഗുരുവായൂര്‍-ചാവക്കാട്-പറപ്പൂര്‍ - അടാട്ട് എന്നീ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ പൂങ്കുന്നം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് സര്‍വ്വീസ് നടത്തണം.   തൃപ്രയാര്‍-കാഞാണി- അയ്യന്തോള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പടിഞാറേകോട്ടയില്‍ എത്തി തിരിച്ച് സര്‍വ്വീസ് നടത്തണം.   പാലക്കാട്-മണ്ണുത്തി-പീച്ചി പുത്തൂര്‍- മാന്ദാമംഗലം എന്നീ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍  കിഴക്കേകോട്ടയിലെത്തി തിരിച്ച് സര്‍വ്വീസ് നടത്തണം.  ഒറ്റപ്പാലം - ഷൊര്‍ണൂര്‍- മെഡിക്കല്‍ കോളേജ് എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പെരിങ്ങാവ് ജംഗഷനില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് സര്‍വ്വീസ് നടത്തണം.  ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍-ചേര്‍പ്പ് എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ കൂര്‍ക്കഞ്ചേരി ജംഗ്ഷനിലെത്തി തിരിച്ച് സര്‍വീസ് നടത്തണം.   കട്ടിലപൂവ്വം-രാമവര്‍മ്മപുരം-വിയ്യൂര്‍,നെല്ലങ്കര എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ രാമനിലയം ജംഗഷനിലെത്തി തിരിച്ച് സര്‍വീസ് നടത്തണം.  പ...

തൃശൂരില്‍ നിയന്ത്രണംകർശനമാക്കി

തൃശൂരില്‍ നിയന്ത്രണംകർശനമാക്കി.റൗണ്ടിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. ശക്തൻ മാർക്കറ്റുകൾ ഭാഗികമായി പ്രവർത്തനം നിർത്തി. കോര്‍പറേഷന്‍ പരിധിയിലെ ആറ് ഡിവിഷനുകള്‍ കൂടി കണ്ടെയമെന്റ് സോണ്‍ ആക്കിയതോടെ നഗരത്തില്‍ പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടെയ്‌മെന്റ് സോണുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

Image
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 53 പേര്‍ക്ക് ഇന്ന് രോഗമുക്തരായി.  ഇന്ന് രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.  മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും രോഗം ബാധിച്ചു.  സമ്പര്‍ക്കത്തിലൂടെ ഇന്ന് ആറ് പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍ഗോഡ് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2,  വയനാട് 2. ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക് പത്തനംതിട്ട 9, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂര്‍ 1, കാസര്‍ഗോഡ് 8.

ചാലക്കുടിയിൽ നിന്ന് വാഷും ചാരായവും പിടികൂടി.

ചാലക്കുടിയിൽ നിന്ന് വാഷും ചാരായവും പിടികൂടി. അമ്പത് ലിറ്ററോളം ചാരായവും രണ്ടായിരം ലിറ്ററോളം വാഷുമാണ് ഇരിങ്ങാലക്കുട ,ചാലക്കുടി പോലീസും ചേർന്ന് പിടിച്ചെടുത്തത്.കോടാലി സ്വദേശി പാറമേക്കാടൻ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ മാസം പിടിച്ച   ഒരു ലിറ്റർ ചാരായത്തിൻ്റെ ചുവടു പിടിച്ചുള്ള അന്വേഷണത്തിലാണ്  ചാലക്കുടിയിൽ നിന്ന് വാഷും ചാരായവും  പിടികൂടിയത്.

കറുത്തേടത്ത് കൊച്ചക്കൻ മകൻ കെ.കെ.പാപ്പു (83)നിര്യാതനായി

Image
അവിണിശ്ശേരി :കറുത്തേടത്ത് കൊച്ചക്കൻ മകൻ കെ.കെ.പാപ്പു (83)നിര്യാതനായി .  ആനക്കല്ല് സി.ഐ ടി.യു. ഹെഡ് ലോഡ് യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളാണ് . തൊഴിൽ സമരവുമായി ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട് .  ഭാര്യ  രുഗ്മണി.മക്കൾ -  അജയ് ഘോഷ് (സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം.  അവിണിശ്ശേരി സഹകരണ ബാങ്ക് ഡയറക്ടർ ,) ഷീല , വിനോദൻ ,മരുമക്കൾ - രശ്മി , സുരേഷ് , സോഫി .സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വടൂക്കര എസ്എൻ ഡി പി ശ്മശാനത്തിൽ .

എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്ററി പരീക്ഷാഫലം വരുന്ന തിയ്യതി പ്രഖ്യാപിച്ചു.

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി   പരീക്ഷാഫലം വരുന്ന തിയ്യതി പ്രഖ്യാപിച്ചു. *പരീക്ഷാഫലം തിയതി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30നും ഹയര്‍സെക്കന്ററി പരീക്ഷാഫലം ജൂലൈ 10നും പ്രഖ്യാപിക്കും.

ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍*

(24/06/2020) ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍  കുന്നംകുളം നഗരസഭയിലെ 7, 8, 11 , 15 , 19, 20, ഡിവിഷനുകള്‍, കാട്ടകാമ്പാല്‍ പഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകള്‍, കടവല്ലൂര്‍ പഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകള്‍,  തൃശൂര്‍ കോര്‍പ്പറേഷനിലെ  3, 32, 35, 36, 39, 48, 49  എന്നീ ഡിവിഷനുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  പശ്ചിമ ബംഗാളില്‍ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികള്‍ (38 വയസ്സ്, പുരുഷന്‍, 40 വയസ്സ്, പുരുഷന്‍), ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (59 വയസ്സ്, പുരുഷന്‍), ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി (41 വയസ്സ്, സ്ത്രീ), ജൂണ്‍ 19 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന നെടുപുഴ സ്വദേശി (30 വയസ്സ്, പുരുഷന്‍), ജൂണ്‍ 15 ന് ബഹ്റൈനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (22 വയസ്സ്, പുരുഷന്‍), ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (38 വയസ്സ്, പുരുഷന്‍),  ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (56 വയസ്സ്, സ്ത്രീ), കുവൈറ്റില്‍ നിന്ന് വന്ന ആനന്ദപുരം സ്വദേശി (28 വയസ്സ്, പുരുഷന്‍), ജൂണ്‍ 13 ന് ഷാര്‍ജയില്‍ നിന്ന് വന്ന തൃശൂര്‍ കിഴക്കേകോട്ട സ്വദേശി (41 വയസ്സ്, പുരുഷന്‍), ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി (56 വയസ്സ്, പുരുഷന്‍), ജൂണ്‍ 13 ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി (48 വയസ്സ്, പുരുഷന്‍), സൗദി അറേബ്യയില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശ...

അന്തിക്കാട് സി.ഐ ക്കും എസ്.ഐ ക്കും സസ്പെൻഷൻ .

അന്തിക്കാട് സി.ഐ ക്കും എസ്.ഐ ക്കും സസ്പെൻഷൻ . മുല്ലശ്ശേരി ആനേടത്ത് സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് രണ്ട് പോലീസ് ഉദ്യാഗസ്ഥർക്ക് നടപടി ഉണ്ടായത്. മുല്ലശ്ശേരി ആനേടത്ത് സുബ്രഹ്മണ്യന്റെ മകൾ ശ്രുതി  പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ  വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം   ദുരൂഹ സാഹചര്യത്തിൽ  മരിച്ചിരുന്നു. ഈ സംഭവത്തിലെ കേസ് അന്വേഷണത്തിൽ അനാസ്ഥ കാണിച്ച അന്തിക്കാട് സിഐ: പി.കെ. മനോജ്, എസ്ഐ: കെ.ജെ. ജിനേഷ് എന്നിവരെയാണ് മദ്ധ്യമേഖല ഐ.ജി സസ്പെന്റ് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന്  141 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 60 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.  ഇന്ന് രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്തു നിന്നു വന്നവരാണ്.  മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 52 പേർ. സമ്പർക്കം മൂലം 9 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.പത്തനംതിട്ട 27 ,പാലക്കാട് 27 ,ആലപ്പുഴ 19 ,തൃശൂർ 14 ,എറണാകുളം 13 ,മലപ്പുറം 11 ,കോട്ടയം 8 ,കോഴിക്കോട് ,കണ്ണൂർ 6 വീതം ,തിരുവനന്തപുരം ,കൊല്ലം 4 വീതം ,വയനാട് 2 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . 4473 ഇന്ന് സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 3451 സംസ്ഥാനത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇതിൽ 1620 പേർ ഇപ്പോൾ ചികിത്സയിലാണ്.നിരീക്ഷണത്തിൽ 150196 പേരാണ് ഉള്ളത് . 2206 ആശുപത്രികളിൽ പേർ ചികിത്സയിൽ ഉണ്ട് . ഇന്ന് മാത്രം 275 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കാണാതായ യുവാവിന്റെ മൃതശരീരം കണ്ടെത്തി.

ഇരിങ്ങാലക്കുട  തളിയക്കോണം ചാത്രാപ്പ് കായലിൽ കാണാതായ വാളേരിപ്പറമ്പിൽ ശ്രീധരൻ മകൻ ഷാജു (42) വിന്റെ മൃതദേഹം ആണ് കണ്ടെടുത്തത്.  തിങ്കളാഴ്ച്ച ഉച്ചയോടെ മീൻ പിടിക്കാൻ പോയ ഷാജു വൈകീട്ട് ആയിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാളുടെ ബൈക്ക് കായലിലേയ്ക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ടത്.  രാത്രി ഫയർഫോഴ്സിന്റെയും നാട്ടുക്കാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കില്ലും കണ്ടെത്താനായില്ല .  ചൊവ്വാഴ്ച്ച രാവിലെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.ഭാര്യ :വിനിഷ.മക്കൾ : ദേവന, ദൻവിൻ . ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.  മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.  4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില...

കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ കോവിഡ്‌ നിരീക്ഷണത്തിൽ.

Image
കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ കോവിഡ്‌ നിരീക്ഷണത്തിൽ.  തൃശൂർ കോർപ്പറേഷനിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ്‌ മന്ത്രി നിരീക്ഷണത്തിൽ പോകുന്നത്‌. തിരുവനന്തപുരത്താണ്‌ മന്ത്രിയുള്ളത്‌. കഴിഞ്ഞ 15 തൃശൂർ കോർപ്പർേഷൻ ഓഫീസിലാണ്‌ യോഗം നടന്നത്‌. യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോകണം. തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥക്ക്‌ ആണ്‌ അസുഖം ബാധിച്ചത്‌. എവിടെനിന്നാണ്‌ രോഗം ബാധിച്ചത്‌ എന്ന്‌ അറിയില്ല .അതേസമയം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിക്കും ആരോഗ്യവിഭാഗത്തിലെ ക്ലർക്കിനും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

തൃശ്ശൂർജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. .

ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്.  37 പേർ രോഗമുക്തരാവുകയും ചെയ്തു. ജൂൺ 15ന് പശ്ചിമ ബംഗാളിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷൻ),  4ന് ദുബായിൽ നിന്ന് വന്ന മാള സ്വദേശി(58 വയസ്സ്, സ്ത്രീ), 9ന് ഗുജറാത്തിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(51 വയസ്സ്, പുരുഷൻ),8ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി(24 വയസ്സ്, പുരുഷൻ),5ന് ആഫ്രിക്കയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി(39 വയസ്സ്, പുരുഷൻ),11ന് കുവൈറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി(43 വയസ്സ്, പുരുഷൻ),2ന് ചെന്നൈയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി(38 വയസ്സ്, പുരുഷൻ),11ന് കുവൈറ്റിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി(30 വയസ്സ്, സ്ത്രീ),16ന് അബുദാബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(28 വയസ്സ്, പുരുഷൻ), 6ന് ബഹ്റിനിൽ നിന്ന് വന്ന തൃശൂർ സ്വദേശി(60 വയസ്സ്, പുരുഷൻ), 12ന് കുവൈറ്റിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(29 വയസ്സ്, സ്ത്രീ),05ന് ഒമാനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(36 വയസ്സ്, പുരുഷൻ),14ന് ഡൽഹിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി(43 വയസ്സ്, പുരുഷൻ),പൂമംഗലം സ്വദ...

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത്  ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.  തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയിൽ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിന്‍-5, ഒമാന്‍-5, ഖത്തര്‍-2, ഈജിപ്റ്റ്-1, ജീബൂട്ടി (Djibouti)-1)   മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു 43 പേർ എത്തിയവർ . (തമിഴ്‌നാട്-17, മഹാരാഷ്ട്ര-16, ഡല്‍ഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, ഹരിയാന-1) വന്നതാണ്.  9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 3 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാ...

തൃശ്ശൂര്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവ് പ്രഖ്യാപിച്ചു

Image
തൃശ്ശൂര്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവ് പ്രഖ്യാപിച്ചു.   തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 28, 29, 30, 34, 41 ഡിവിഷനുകളെയും, ഇരിങ്ങാലക്കുട നഗരസഭ, ഗ്രാമപഞ്ചായത്തുകൾ ആയ ചേര്‍പ്പ്, അളഗപ്പനഗര്‍, തൃക്കൂര്‍, തോളൂര്‍, അവണൂര്‍, വാടാനപ്പിള്ളി എന്നീ പഞ്ചായത്തുകളെയും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ 14,15 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാവാര്‍ഡുകളെയും, ചാവക്കാട് നഗരസഭയിലെ 1, 2, 16, 17, 18, 21 മുതല്‍ 28 വരെ, 31, 32 ഡിവിഷനുകളെയും, എങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ 1, 7 മുതല്‍ 16 വരെയുള്ള വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

Image
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.  57 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 87 പേർ വിദേശത്തു നിന്നു വന്നവരാണ്.  മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 36 പേർ. സമ്പർക്കം മൂലം 3 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.കൊല്ലം 24 ,പാലക്കാട് 23 ,പത്തനംതിട്ട 17 ,കോഴിക്കോട് 12,എറണാകുളം 3 ,കോട്ടയം 11 ,കാസർകോട് 7 ,തൃശൂർ 6 ,മലപ്പുറം 5 ,വയനാട് 5 ,തിരുവനന്തപുരം 5 ,കണ്ണൂർ 4 ,ആലപ്പുഴ 4 ,ഇടുക്കി 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . മഹാരാഷ്ട്ര 15 ,ഡൽഹി 9 ,തമിഴ്നാട് 5 ,ഉത്തർപ്രദേശ് .കർണാടക 2 വീതം ,രാജസ്ഥാൻ ,മധ്യപ്രദേശ് ,ഗുജറാത്ത് 1 വീതം പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നത്.

സംസ്ഥാനത്തെ ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ

Image
ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെ ബാധകമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ പതിവ് പോലെ തുറക്കും. നിരവധി പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ക് ഡൗണിന് നാളെ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ മദ്യശാലകള്‍ക്കും പ്രവര്‍ത്തിക്കാന്‍ എക്‌സൈസ് അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായര്‍ ലോക്ഡൗണില്‍ ആദ്യമായി ഇളവ് നല്‍കിയത്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇളവ്.

ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Image
ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു.  പട്ടിക്കാട് സ്വദേശി കൊമ്പാട്ട് വീട്ടിൽ നിതീഷ് (20) ആണ് മരിച്ചത്. അമ്മയെ ജോലി സ്ഥലത്ത് എത്തിച്ച് തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.   അമിത വേഗത്തിലെത്തിയ ബൈക്ക് റോഡിൽ തിരിക്കുകയായിരുന്ന കാറിന്റെ വാതിലിൽ ഇടിക്കുകയായിരുന്നു.  റോഡിൽ തലയിടിച്ച് വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് സ്വദേശിയുടേതാണ് കാർ.മണ്ണുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക

Image
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ആകെ 2.62 കോടി വോട്ടര്‍മാരാണുള്ളത്. 14.79 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇതിലുള്ളത്.  http://lsgelection.kerala.gov.in/voters/view സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുന്‍സിപ്പാലിറ്റികളിലെയും ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. http://lsgelection.kerala.gov.in/voters/view കരട് പട്ടികയില്‍ ആകെ 2,51, 58,230 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. മാര്‍ച്ച്‌ 16വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് അവസരങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.വോട്ടര്‍പട്ടികയിലെ പേരുണ്ടോയെന്ന് കമ്മിഷന്റെ വെബ്സൈറ്റില്‍ പരിശോധിക്കാം.  http://lsgelection.kerala.gov.in/voters/view 1,25 40, 302 പുരുഷന്മാര്‍, 1, 36, 84,019 സ്ത്രീകള്‍, 180 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ എന്നിങ്ങനെയാണ് പട്ടി...

ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പിൻവലിച്ചു.

ഈ വരുന്ന ഞായറാഴ്ചത്തെ  (ജൂൺ21)  സമ്പൂർണ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പിൻവലിച്ചു.  മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ. ഞായറാഴ്ച വിദ്യാർഥികൾക്ക് വിവിധ പരീക്ഷകൾയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിനാലുമാണ് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവു നൽകിയതെന്നാണ് സർക്കാർ വിശദീകരണം. ഇനി വരുന്ന ഞായറാഴ്ചകളിൽ ഈ ഇളവ് ബാധകമാകില്ല.

കാട്ടൂർ പോലീസ് സ്റ്റേഷനിലെ 17 പോലീസുകാരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്

കാട്ടൂർ :റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലായ കാട്ടൂർ പോലീസ് സ്റ്റേഷനിലെ 17 പോലീസുകാരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ജൂൺ 22 തിങ്കൾ മുതൽ ജോലി പുനരാരംഭിക്കും.എസ്.ഐ ഉൾപ്പെടെയുള്ള 14 പേരുടെ ഫലം രണ്ട് ദിവസം മുൻപ് വന്നിരുന്നു. ജില്ലക്ക് പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബാക്കി മൂന്ന് പേരുടെ ഫലം ആണ് ഇപ്പോൾ പുറത്ത് വന്നത് . സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ അറസ്ററ് ചെയ്ത് റിമാൻഡിലായ പ്രതിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത് .തുടർന്ന് എസ്.ഐ ഉൾപ്പെടെ 17 പോലീസുകാർ നിരീക്ഷണത്തിൽ പോകുകയായിരുന്നു .സർക്കാർ ഉദ്യോഗസ്ഥന്റെ ഫലവും നെഗറ്റീവാണ് .

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, യു.എ.ഇ-14, സൗദി അറേബ്യ-10, ഒമാന്‍-3, റഷ്യ-2, ഖത്തര്‍-1, താജിക്കിസ്ഥാന്‍-1, കസാക്കിസ്ഥാന്‍-1) 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, ഡല്‍ഹി-9, തമിഴ്‌നാട്-8, കര്‍ണാടക-5, ആസാം-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, തെലുങ്കാന-1) വന്നതാണ്.  6 പേര്‍ക്ക് സമ...

കേന്ദ്ര സർക്കാരിൻ്റെ പ്രതിദിന ഇന്ധനവില വർദ്ധനവിനെതിരെപ്രതിഷേധ സമരം നടത്തി.

Image
കേന്ദ്ര സർക്കാരിൻ്റെ പ്രതിദിന ഇന്ധനവില വർദ്ധനവിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ വല്ലച്ചിറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ സമരം നടത്തി. ചാത്തക്കുടം സെൻ്ററിൽ നടന്ന പ്രതിഷേധ സമരം  മഹിള അസോസിയേഷൻ ഏരിയ വൈസ് പ്രസിഡൻ്റ്  രമപ്രകാശൻ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ വില്ലേജ് പ്രസിഡൻ്റ് സോഫി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.  മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി ബിന്ദുവിനോദ് ,ഡെല്ലി ആൻ്റണി, ഉഷ വാസുഎന്നിവർ നേതൃത്വം നൽകി.

ഒന്നരവയസ്സയായ കുഞ്ഞിനെയും അമ്മെയെയും മരിച്ച നിലയിൽ കണ്ടെത്തി

Image
  തിരുന്നാവായ കൊടക്കല്ലിലാണ് അമ്മയേയും ഒന്നര വയസായ കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  പാടത്തെപീടിയേക്കൽ ഷഫീകിന്റെ ഭാര്യ ആബിദ(33), മകൾ ഷഫ്‌ന ഫാത്തിമ(ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്.  ഇന്നലെ രാത്രി 12മണിക്കും രണ്ടിനും ഇടയിലാണ് അമ്മയേയും കുട്ടിയേയും കാണാതായത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിന്റെ 150 മീറ്റർ അകലെയുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  അമ്മയെ നാട്ടുകാർ പുറത്തെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് തിരൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. മൃത ദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അയ്യപ്പനും കോശിയുടെസംവിധായകൻ സച്ചി അന്തരിച്ചു

Image
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ) (49) അന്തരിച്ചു.  തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്.  തുടർന്ന് അദ്ദേഹത്തെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സച്ചി മരണത്തിന് കീഴടങ്ങി. നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ അനാർക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോൻ കോമ്പോയിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ ജനനം. കൊമേഴ്സിൽ ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയിൽ എട്ട് വർഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു. മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയിരുന്നു സച്ചി-സേതു തിരക്കഥാകൃത്തുക്കൾ. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചി...

കോടന്നൂർ ചാക്യാർ കടവ് മേഖലയിൽ ആഫ്രിക്കൻ ഒച്ച് ശല്യം വ്യാപകമാകുന്നു.

Image
കോടന്നൂർ ചാക്യാർ കടവ് മേഖലയിൽ ആഫ്രിക്കൻ ഒച്ച് ശല്യം വ്യാപകമാകുന്നു. കോടന്നൂർ ശാസ്താംകടവ് കോൾ പടവിനോട് സമീപത്തുള്ള  പറമ്പുകളിലും വീടുകളിലും ആണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. തെങ്ങും വാഴകളും പച്ചക്കറികളും ആണ് ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണത്തിൽ നശിക്കുന്നത്.  ശാസ്താംകടവ് മേഖലയിലെ നിരവധി വീടുകളിലോയ്ക്ക് ആഫ്രിക്കൻ ഒച്ചുകൾ കയറി വരുന്നതിനാൽ ഭക്ഷണ സാധനങ്ങൾ പോലും  വീടുകളിൽ വയ്ക്കാൻ പറ്റാത്ത അവസ്ഥയാണ്. കായ്ഫലമുള്ള മരങ്ങളിലുംമതിലുകളിലും  വീടിന്റെ ചുമരുകളില്ലും ആണ് ആഫ്രിക്കൻ ഒച്ചുകൾ കൂട്ടമായി ഇരിക്കുന്നത്. കഴിഞ്ഞവർഷം ആഫ്രിക്കൻ ഒച്ചിന്റെ ശല്യം മേഖലയിൽ രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാർ വിവിധമരുന്നുകൾ ഉപയോഗിച്ച് ഒച്ചിനെ തുരത്താൻ  നോക്കിയെങ്കിലും സാധിച്ചിരുന്നില്ല വീണ്ടുംആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായതിനെത്തുടർന്ന് കേരള കാർഷിക സർവകലാശാല എന്റമോളജി വിഭാഗംഅസിസ്റ്റന്റ് പ്രൊഫഡോ. ഗവാസ് രാകേഷ് , ഡോ. എം.ടി.രഞ്ജിത് എന്നിവർ സ്ഥലത്തെതി തുരിശ് ലായനിഉപയോഗിച്ച് ആഫ്രിക്കൻ ഒച്ചുകളെനശിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഗോതമ്പ് പൊടി . ശർക്കര, യീസ്റ്റ് എന്നിവ കുഴച്ച് രാത്രിയിൽ ഒരു കുഴ...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Image
തൃശ്ശൂർ ജില്ലയിൽ ഇന്ന്   6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.   ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(24 വയസ്സ്, പുരുഷൻ), കുവൈറ്റിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി(26 വയസ്സ്, പുരുഷൻ), കുവൈറ്റിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി(29 വയസ്സ്, പുരുഷൻ), ഗുജറാത്തിൽ നിന്ന് വന്ന മുണ്ടൂർ സ്വദേശി(36 വയസ്സ്, പുരുഷൻ),  ഗുജറാത്തിൽ നിന്ന് വന്ന പെരുവല്ലൂർ സ്വദേശി(50 വയസ്സ്, പുരുഷൻ), കുവൈറ്റിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി(41 വയസ്സ, പുരുഷൻ )എന്നി വരടക്കം ആകെ6 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  89 പേര്‍ രോഗമുക്തരായതും. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ കെ പി സുനിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 29 പേര്‍ക്കും കൊവിഡ് ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് മൂന്നുപേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ എണ്ണം ഇങ്ങനെ: മഹാരാഷ്ട്ര -12. ഡല്‍ഹി -7, തമഴിനാട്- 5 , ഹരിയാന -2, ഗുജറാത്ത് -2, ഒറീസ 1 ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ: പാലക്കാട് -14, കൊല്ലം -13, കോട്ടയം -11, പത്തനംതിട്ട- 11, ആലപ്പുഴ- 9, എറണാകുളം -6, തൃശൂര്‍ 6, ഇടുക്കി -6, തിരുവനന്തപുരം -5, കോഴിക്കോട് – 5, മലപ്പുറം 4, കണ്ണൂര്‍ – 4, കാസര്‍ഗോഡ് – 3 ഇന്ന് കൊവിഡ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം -9, കൊല്ല...

സാമൂഹ്യ പരിഷ്കർത്താവ് അയ്യൻകാളിയുടെ79-ാം ചരമദിനത്തോടനുബന്ധിച്ച് മുള്ളക്കര കെ.പി.എം.എസ് ശാഖയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

Image
സാമൂഹ്യ പരിഷ്കർത്താവ് അയ്യൻകാളിയുടെ79-ാം ചരമദിനത്തോടനുബന്ധിച്ച് മുള്ളക്കര കെ.പി.എം.എസ് ശാഖയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ യോഗംകെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്   എ.കെ സത്യൻ ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ വൈസ് പ്രസിഡണ്ട്  ടി.എ.സുബ്രഹണ്യൻ അദ്ധ്യഷത വഹിച്ചു. മുള്ളക്കര ശാഖ സെക്രട്ടറി ബൈജു, എ.വി.കറപ്പൻ' ഉണ്ണിചെക്കൻ തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.

കൊവിഡ് ബാധിച്ച് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു

Image
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ ഡ്രൈവര്‍ പടിയൂര്‍ സുനില്‍ (28) രാവിലെ മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  ഇദ്ദേഹത്തെ കഴിഞ്ഞ 14നാണ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വ്യാജമദ്യവുമായി പിടികൂടിയ പ്രതികളില്‍നിന്നാണോ സുനിലിന് കൊവിഡ് ബാധിച്ചതെന്ന് സംശയമുണ്ട്.ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ എക്‌സൈസ് ഓഫിസിലെ 18 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു.

വർഷങ്ങളായി ചേർപ്പ് മേഖലയിൽ വെള്ളക്കെട്ടിന് കാരണമായിരുന്ന ചേനംതരിശ് പsവിലെ കെ.എൽ.ഡി.സി ബണ്ടിന്റെ കഴകൾ .

വർഷങ്ങളായി ചേർപ്പ് മേഖലയിൽ വെള്ളക്കെട്ടിന് കാരണമായിരുന്ന  ചേനംതരിശ് പsവിലെ കെ.എൽ.ഡി.സി ബണ്ടിന്റെ  കഴകൾ തുറന്നു. https://youtu.be/f9sAhKxUfsI ചേർപ്പ് പഞ്ചായത്തിലെയും, വല്ലച്ചിറ പഞ്ചായത്തിലെയും വെള്ളം ഒഴുകി പോകുന്നതിന് തടസ്സമായിരുന്ന കഴകളാണ് ചേർപ്പ് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ തുറന്നത്.  https://youtu.be/f9sAhKxUfsI  പടവുകളിൽ  വർഷങ്ങളായി തുറക്കാതെ കിടക്കുകയായിരുന്ന കഴകൾ പൂർണ്ണമായും തുറക്കുന്നതോടെ മേഖലയിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ ശമനം ആകുമെന്ന്  ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി കെ വിനോദ് പറയുന്നു...... ഇതുകാരണം വല്ലച്ചിറ, പല്ലിശ്ശേരി, പനംകുളം, കരുവന്നൂർ,എട്ടുമന,  ഹെർബർട്ട് കനാൽ, മുത്തുള്ളിയാൽ തോപ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടു രൂക്ഷമായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ നാട്ടുകാർ മേഖലയിലെ ഇതുപോലെയുള്ള അടച്ചു വെച്ച കഴകൾ തുറന്നതിന്ശേഷമാണ് വീടുകളിൽ കയറിയ വെള്ളം ഒഴുകി പോയത് . 👾 https://youtu.be/f9sAhKxUfsI കഴിഞ്ഞ മാസം 20 ന് മുൻപായി കഴകൾ തുറന്നിടണം എന്നുള്ള അധികൃതരുടെ നിർദേശം പടവ് കമ്മിറ്റി ലഘിച്ചതിനെ തുടർന്നാണ് ഗ്രാമ പഞ്ചായത്തിന്റെ നേ...

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Image
' സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 90 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ്-19 പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.  കൊല്ലം-14, മലപ്പുറം-11, കാസർകോട്-9, തൃശ്ശൂർ-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂർ-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1. കോവിഡ്-19 നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:  തിരുവനന്തപുരം-10, കൊല്ലം-4, പത്തനംതിട്ട-5, ആലപ്പുഴ-16, കോട്ടയം-3, എറണാകുളം-2, തൃശ്ശൂർ-11, പാലക്കാട്-24, കോഴിക്കോട്-14, കണ്ണൂർ-1. ഇന്ന് രോഗം ബാധിച്ചവരിൽ 53 പേർ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ. സമ്പർക്കം മൂലം മൂന്നുപേർക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരിൽ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-8, ഡൽഹി-5,തമിഴ്നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികൾ കോവിഡ് മൂലം മരിച്ചു. 

തളിയപറമ്പിൽ പട്ടികജാതി കോളനിയിലെ

Image
അവിണിശ്ശേരി പഞ്ചായത്തിലെ തളിയപറമ്പിൽ പട്ടികജാതി കോളനിയിലെസമഗ്രവികസനത്തിന്റെ ഭാഗമായി പൂർത്തിക്കരിച്ച പദ്ധതികളുടെ ഉദ്ഘാടനം നടന്നു. തളിയപറമ്പിൽ പട്ടികജാതി കോളനിയിലെ ശ്മശാനം സംരക്ഷിക്കലും റോഡ് നിർമ്മാണവും.ഭൂമി സംരക്ഷണഭിത്തി നിർമ്മാണവും ചുറ്റും ഹാൻഡ് റെയിൽ നിർമ്മിക്കലും ,പമ്പ് ഹൗസിന്റെയും  നിർമ്മാണം പൂർത്തീകരിച്ച  വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി കെലോഹിതാക്ഷൻ നിർവഹിച്ചു. അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂര്യ ഷോബി അധ്യക്ഷതവഹിച്ചു.ഗ്രാമപഞ്ചായത് തംഗം ഇ.എസ് പ്രതീഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എ. പ്രദീപ്,എൻ.പി തങ്കമണി എന്നിവർ സംസാരിച്ചു.

ചേർപ്പിലെ കോവിഡ് 19സ്ഥിരീകരിച്ച മൃഗഡോക്‌ടറുടെ കുടുബാംഗങ്ങളുടെ സ്രവപരിശോധനാഫലം

ചേർപ്പിലെ കോവിഡ് 19സ്ഥിരീകരിച്ച മൃഗഡോക്‌ടറുടെ കുടുബാംഗങ്ങളുടെ സ്രവപരിശോധനാഫലം വന്നു. നെഗറ്റീവ് ആണ്.   ചേർപ്പ് മൃഗാശുപത്രിയിലെ ഡോക്ടറുടെ അച്ഛൻ , അമ്മ, ഭർത്താവ് , അനിയത്തി, അവരുടെ രണ്ടു മക്കൾ എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. പൊറത്തിശ്ശേരിയിൽ ജോലിചെയ്യുന്ന ഊരകം സ്വദേശിയായ ആരോഗ്യപ്രവർത്തകയുമായുള്ള സമ്പർക്കത്തിലൂടെയാണ്  ഡോക്ടർക്കും ആശുപത്രിയിലെ ജീവനക്കാരിക്കും രോഗം ബാധിച്ചത് .  മൃഗാശുപത്രിയിലെ ജീവനക്കാരുമായി ഉള്ള സമ്പർക്ക പട്ടികയിൽ 102 പേരാണ് ഉള്ളത് ഇതിൽ 12 പേരുടെ മാത്രമാണ് സ്രവ പരിശോധന നടത്തിയത്. Flash NewsThrissur മറ്റുവാർത്തകൾ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക https://flashnewsthrissur.blogspot.com/?m=1

കേരള സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചു.

Image
കേരള സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അവിണിശ്ശേരി സർവീസ് സഹകരണ ബാങ്ക്  കൃഷി ആരംഭിച്ചു. അവിണിശ്ശേരിയിൽ രണ്ടര ഏക്കർ തരിശുഭൂമിയിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീൽ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗംപി.കെ.ലോഹിതാക്ഷൻ നിർവ്വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യ സുരേന്ദ്രൻ അഡ്വക്കേറ്റ് .എം.എ.രാജീവ്കൃഷ്ണൻ ,റാഫി കാട്ടൂക്കാരൻ , മധു, അജയൻ കറുത്തേടത്ത് ,അജിത ഭഗീരഥൻ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇനി മുതൽ ലൈസൻസില്ലാതെ പാമ്പു പിടിക്കാനാവില്ല.

സംസ്ഥാനത്ത് ഇനി മുതൽ ലൈസൻസില്ലാതെ പാമ്പു പിടിക്കാനാവില്ല.  പാമ്പു പിടിത്തത്തിന് വനം വകുപ്പ് മാർഗരേഖ തയാറാക്കി. ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷം തടവുശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് അശ്രദ്ധമായി പാമ്പു പിടിക്കുന്നവർക്ക് കടിയേൽക്കുന്നതും മരണം സംഭവിക്കുന്നതും വർധിക്കുന്നതാണ് ലൈസൻസ് ഏർപ്പെടുത്താൻ വനം വകുപ്പിനെ പ്രേരിപ്പിച്ചത്. പാമ്പു പിടിക്കാൻ താൽപര്യമുള്ളവർ വനം വകുപ്പിൽ ജില്ലാ അടിസ്ഥാനത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഇവർക്ക് ഒരാഴ്ച പരിശീലനം നൽകും. ഉപകരണങ്ങൾ കൊണ്ട് പാമ്പിനെ പിടിക്കുന്നതിലാണ് പ്രധാന പരിശീലനം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും . 

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Image
സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-5, ഡല്‍ഹി-3, പശ്ചിമ ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്.  5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി....

ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ സി.പി.എം രണ്ട്‌ ലക്ഷം കേന്ദ്രങ്ങളിലായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 കേന്ദ്രങ്ങളിൽ  സമരം സംഘടിപ്പിച്ചു. ആദായനികുതി നൽകുന്നതിന് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറുമാസത്തേയ്‌ക്ക്‌ നല്‍കുക, ഒരാള്‍ക്ക്‌ 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പുവേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക – നഗരങ്ങളിലും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, ജോലി ഇല്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുക, ഇന്ധനവില വര്‍ദ്ധനവ്‌ പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ  മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുള്ള സമരം അവിണിശ്ശേരി പഞ്ചായത്തിൽ    സി. പി.എം. ചേർപ്പ് എരിയ സെക്രട്ടറി പി.ആർ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരം കെ കെ അനിൽ,കെ ശശിധരൻ ,പി ആർ ഉല്ലാസ്,വി. രവി ,കെ പി പ്രസാദ്,കെ ആർ ജയരാജ്,പ്രസീത മഹേഷ്, സി.എസ് സംഗീത് എന്നിവർ ഉദ്ഘാടനം ചെയ്തു.

ചേർപ്പ് ഗ്രാമപഞ്ചായത്തിലെ സമ്പർക്ക പട്ടികയിലെ 102 പേരിൽ 12 പേർക്ക് മാത്രമാണ് സ്രവ പരിശോധന നടത്തിയത്

ചേർപ്പ് ഗ്രാമപഞ്ചായത്തിലെ സമ്പർക്ക പട്ടികയിലെ 102 പേരിൽ 12 പേർക്ക് മാത്രമാണ് സ്രവ പരിശോധന നടത്തിയത്.ബാക്കിയുള്ള 90 പേർക്ക് പരിശോധന നടത്താനുള്ള സജ്ജീകരണം ഉടൻ ഏർപ്പെടുത്തണമെന്നും അല്ലെങ്കിൽ സമൂഹ വ്യാപനം ഉണ്ടാകുമെന്നും  ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ വിനോദ് പറയുന്നു.

പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

Image
ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ ജനദ്രോഹ നടപടിക്കെതിരെ എഐവൈഎഫ് ചേർപ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോവിഡിൻ്റെ പശ്ചാതലത്തിൽ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച ചേർപ്പിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് 3 പ്രവർത്തകരുടെ മാത്രം പങ്കാളിത്തത്തോടെയാണ് സമരം നടന്നത്.  പെരുമ്പിളിശ്ശേരിയിലെ പെടോൾ പമ്പിന് മുന്നിൽ എഐവൈഫ് മേഖല ജോ.സെക്രട്ടറി അസ്ഹർ മജീദ്, ക്രിസ്റ്റോ, ശ്രീരാഗ് ,ഭരണി കുമാറും. ചൊവ്വൂരിൽ നടന്ന പ്രതിഷേധ സമരത്തിൽ മേഖല വൈസ് പ്രസിഡൻ്റ് വിശാഖ് ,ഡിക്സൻ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. മറ്റു കൂടുതൽ വാർത്ത കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://flashnewsthrissur.blogspot.com/?m=1