Posts

Showing posts from July, 2020

കേരളത്തിൽ 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു*

Image
കേരളത്തിൽ  1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു* രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. *ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ* ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരംജില്ലയിലെ 320 പേര്‍ക്കും, എറണാകുളംജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും,  വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും,   പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും,   മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും,   തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും,  ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും,  കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും,  ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും,  കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് *ഇന്ന് രോഗം സ്ഥിരീകരിച്ചത്*. *എ...

2020 ജൂലൈ 25. *പ്രഭാതവാർത്തകൾ

2020 ജൂലൈ  25, 🔳കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തൽക്കാലം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപന മേഖലകളില്‍ മാത്രമേ ലോക് ഡൗണ്‍ ഉണ്ടാകൂ. സര്‍വകക്ഷി യോഗത്തിലും ഇതേ നിലപാടാണ് ഉണ്ടായത്. ഞായറാഴ്ച ലോക് ഡൗണ്‍ ഇല്ല. എന്നാല്‍ രോഗവ്യാപന മേഖലയില്‍ കര്‍ശന നിയന്ത്രണം തുടരും. മുഖ്യമന്ത്രി വ്യക്തമാക്കി.   🔳സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തെന്ന് എന്‍ഐഎ. കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സ്വപ്ന വിവാഹം ചെയ്ത അറബി സമ്മാനിച്ചതാണ് ഇവയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍. തിരുവനന്തപുരത്തെ എസ്ബിഐ സിറ്റി ബ്രാഞ്ച് ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982 ഗ്രാം സ്വര്‍ണവും  ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്ന് 36.5 ലക്ഷം രൂപയുമാണു കണ്ടെടുത്തത്. 🔳രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി. നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാടിനു പിറകേ, മുഖ്യമന്ത്രി അശോക് ഗഹലോത്ത് എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തി. തിങ്കളാഴ്ച നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാമെന്നാണ് ഗെഹലോത്തിന്റെ ആവശ്യം. 102 എംഎല്‍എമാരുടെ പി...

സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

*സംസ്ഥാനത്ത് ഇന്ന്  1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു*  272 പേർ രോഗ മുക്തി നേടി.ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു . സമ്പർക്കം മൂലം 755 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇന്ന് രോഗം ബാധിച്ചവരിൽ 87 പേരാണ് വിദേശത്തു നിന്നു വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നു 109 പേരും. രോഗത്തിന്റെ ഉറവിടം അറിയാത്തവർ 57 പേർ . *പരിശോധനഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ* തിരുവനന്തപുരം 226 ,കൊല്ലം 144 ,ആലപ്പുഴ 120 ,കാസർകോഡ് 101 ,എറണാകുളം 92 ,മലപ്പുറം 61 ,തൃശൂർ 56 ,കോട്ടയം 51 ,പത്തനംതിട്ട 49 ,ഇടുക്കി 43 ,കണ്ണൂർ 43 ,പാലക്കാട് 34 ,കോഴിക്കോട് 25 ,വയനാട് 4. https://flashnewsthrissur.blogspot.com/?m=1 *Flash NewsThrissur ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://chat.whatsapp.com/IMwp4iIUlxZ4aZQuqktasr

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു..  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.  തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ തിരുവനന്തപുരം ജില്ലയിൽ151 പേർക്കും കൊല്ലം 85 , എറണാകുളം 80 , മലപ്പുറം 61 , കണ്ണൂർ 57 , ആലപ്പുഴ 46 , പാലക്കാട് 46 , പത്തനംതിട്ട 40 , കാസർഗോഡ് 40, കോഴിക്കോട് 39 , കോട്ടയം 39 , തൃശൂർ 19, വയനാട് ജില്ലയിൽ 17 പേർക്കുമാണ് രോഗം പോസിറ്റീവായത്.   പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകൾ. തിരുവനന്തപുരം 11 , കൊല്ലം 11 , പത്തനംതിട്ട , ആലപ്പുഴ 70 , കോട്ടയം 10 , ഇടുക്കി 5 , എറണാകുളം 7 , തൃശൂർ 6 , പാലക്കാട് 34, മലപ്പുറം 51 , കോഴിക്കോട് 39, വയനാട് 14, കണ്ണൂർ 10, കാസർഗോഡ് 6 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകൾ.

കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

Image
കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. https://flashnewsthrissur.blogspot.com/?m=1  കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് കന്യാസ്ത്രീകൾ. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇവർക്ക് പുറമേ കൊച്ചി നോർത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LnRFw9yIZC19ZDccucHSp0

തൃശൂർ ജില്ലയിൽ പുതിയ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിച്ചു

                                                     20/07 /2020.തിങ്കൾ . കോവിഡ് 19 വ്യാപന സാധ്യതയെ തുടർന്ന് തൃശൂർ ജില്ലയിൽ പുതിയ കണ്ടെയ്മെന്റ് സോണുകൾ  പ്രഖ്യാപിച്ചു. https://flashnewsthrissur.blogspot.com/?m=1 ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ 04, 14, വാർഡുകൾ, മറ്റത്തൂരിലെ 10, 11, 21 വാർഡുകൾ,  എരുമപ്പെട്ടി 9-ാം വാർഡ്, പോർക്കുളം 3-ാം വാർഡ്, ചേലക്കര 17-ാം വാർഡ്, അളഗപ്പനഗർ 7-ാം വാർഡ്, പുത്തൻച്ചിറ 6-ാം വാർഡ്, കടവല്ലൂർ 12, 13 വാർഡുകൾ, വരന്തരപ്പിളളി 9-ാം വാർഡ്, ദേശമംഗലം 11, 13, 14, 15 വാർഡുകൾ,  വരവൂർ 8, 9 വാർഡുകൾ,  മാള 16-ാം വാർഡ്,  തൃശൂർ കോർപ്പറേഷൻ 36-ാം ഡിവിഷൻ എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ് സോണുകൾ. മറ്റുവാർത്തകൾ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://flashnewsthrissur.blogspot.com/?m=1

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 20) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 20) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  45 പേർ രോഗമുക്തരായി. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗംവന്നത്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേളൂക്കര സ്വദേശിയായ സ്ത്രീ, കോടശ്ശേരി സ്വദേശിയായ (2 വയസ്സുള്ള പെൺകുട്ടി), ആലപ്പുഴയിൽ നിന്ന് വന്ന കുടുംബാംഗവുമായുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അന്നമനട സ്വദേശി (47, പുരുഷൻ), സമ്പർക്കം മൂലം രോഗം പകർന്ന പുത്തൻചിറ സ്വദേശി (31, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇരിങ്ങാലക്കുട സ്വദേശി (68, പുരുഷൻ), കുവൈറ്റിൽ നിന്ന് വന്ന കുടുംബാംഗവുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എടത്തിരിത്തി സ്വദേശി (47, സ്ത്രീ), സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി ( 35, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊരട്ടി സ്വദേശി (63, സ്ത്രീ), സമ്പർക്കത്തിലൂടെ രോഗം പകർന്ന വേളൂർക്കര സ്വദേശി (35, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ (20, പുരുഷൻ), (50, പുരുഷൻ), പട്ടാമ്പി മാർക്കറ്റിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 7 പേർ പാഞ്ഞാൾ സ്വദേശി (38, പുരുഷൻ), ചൂണ്ടൽ സ...

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട്  92 , കൊല്ലം 79 , എറണാകുളം 72 , ആലപ്പുഴ  53 , മലപ്പുറം 50, പാലക്കാട്  49 , കണ്ണൂര്‍ 48 , കോട്ടയം  46 , തൃശ്ശൂര്‍  42 , കാസര്‍കോട് 28, വയനാട്  26 , ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേര്‍ക്കും, കൊല്ലം ജില്ലയിലെ 71 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം 38 ജില്ലയിലെ പേര്‍ക്കും, പാലക്കാട് ജില്ലയിലെ 29 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 15 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, മലപ്പുറം ജി...

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകൾപ്രഖ്യാപിച്ചു.  തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂര്‍ (4), ചെറുതാഴം (14), നടുവില്‍ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാര്‍ഡുകളും), കുമ്മിള്‍ (എല്ലാ വാര്‍ഡുകളും), കടയ്ക്കല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂര്‍ (7), പാലക്കാട് ജില്ലയിലെ പട്ടാമ്പി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (3), മറവന്‍തുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് (കണ്ടൈന്‍മെന്റ് സോണ്‍: 12), പ...

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ.  കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 48 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 26 പേര്‍ക്കും, പത്തനംതിട...

വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു

വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു.  തൃശ്ശൂർ മുള്ളൂർക്കരയിൽ പ്രസവിച്ച വിവരം മറച്ചുവെച്ച് രക്തസ്രാവത്തിന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്കെതിരെ കേസെടുത്തു. പ്രസവം മറച്ചുവെച്ചതിനും കുഞ്ഞിനെ ഒളിപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.  പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവംനിലയ്ക്കാത്തതിനാലാണ്  അവിവാഹിതയായ യുവതി  ആശുപത്രിയിൽ എത്തിയത്. . കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ച വിവരം പുറത്തുവന്നത്. സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബാഗിൽ പൊതിഞ്ഞ നിലയിൽ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചാലക്കുടിയിൽ പി ജിക്ക് പഠിക്കുന്ന അവിവാഹിതയായ 22 കാരി  ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂർക്കരയിലെ വീട്ടിലുണ്ടായിരുന്നു.

സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, പിഴ 10,000 രൂപ വരെ; അനുമതിയില്ലാതെ ധർണയും സമരവും പാടില്ല; പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി.

സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, പിഴ 10,000 രൂപ വരെ; അനുമതിയില്ലാതെ ധർണയും സമരവും പാടില്ല; പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി. https://flashnewsthrissur.blogspot.com/?m=1 നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് നിയമ ഭേദ​ഗതി. കൂടാതെ ലോക് ഡൗൺ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നൽകുന്നുണ്ട്. സംസ്ഥാനത്ത് ആശങ്ക പടർത്തുന്ന രീതിയിൽ കൊവിഡ് പടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾക്കായി പകർച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ 10,000 രൂപ വരെ പിഴ ഈടാക്കാം. അടുത്ത ഒരു വർഷത്തേക്ക്, അല്ലെങ്കിൽ പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങുന്നത് വരെയാണ് പുതിയ നിയമ ഭേദ​ഗതി നിലവിലുളളത്. നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദ​ഗതി. കൂടാതെ ലോക് ഡൗൺ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നൽകുന്നുണ്ട്. ഇതോടെ പകർച്ചവ്യാധി നിയമപ്രകാരമുളള കേസുകളിൽ ഇനി കോടതിഴ പിഴ തീരുമാന...

തൃശൂർ നഗരത്തിൽ 50 രൂപാ തർക്കത്തിൽ വയോധികനെ ചവിട്ടിക്കൊന്നു; മണിക്കൂറുകൾക്കകം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ നഗരത്തിൽ 50 രൂപയെ ചൊല്ലിയുള്ള തർക്കത്തിൽ വയോധികനെ മൂവ്വർ സംഘം ചവിട്ടിക്കൊന്നു. ദൃക്‌സാക്ഷി തെളിവുകളൊന്നുമില്ലാത്ത കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് പൊലീസ് മികവ് കാട്ടി. പടിഞ്ഞാറെക്കോട്ടയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത് മനക്കൊടി സ്വദേശി മാമ്പുള്ളി രാജേഷിനെ (50) ആണ് മരിച്ച നിലയിൽ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. കുരിയച്ചിറ മരത്താറയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (ഗുരുവായൂർ ഉണ്ണി-47), ചാവക്കാട് ഒരുമനയൂർ മുത്തമ്മാവ് വലിയകത്ത് തോട്ടുങ്ങൽ വീ്ടിൽ ഫൈസൽ (36), വെങ്ങിണിശേരി കാര്യാടൻ വീട്ടിൽ ഷിജു (35) എന്നിവരാണ് അറസ്റ്റിലായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വയറിനുളളിൽ രക്തസ്രാവവും ക്ഷതവുമുളളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. രാജേഷ് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. നഗരത്തിലെ കടത്തിണ്ണകളിലും മറ്റുമാണ് രാത്രികാലങ്ങളിൽ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച പടിഞ്ഞാറെകോട്ടയിലെ കള്ള്ഷാപ്പിൽ വെച്ച് അമ്പത് രൂപക്ക് വേണ്ടി രാജേഷും പ്ര...

തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച (ജൂലൈ അഞ്ച്) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച (ജൂലൈ അഞ്ച്) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. https://flashnewsthrissur.blogspot.com/?m=1 12 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ പോസിറ്റീവായി ആശുപത്രികളില്‍ കഴിയുന്നവര്‍ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകള്‍ 455. അസുഖബാധിതരായ ആകെ 280 പേരെ നെഗറ്റീവായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. സമ്പര്‍ക്ക കേസുകളില്ല. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കൊല്ലത്ത്നിന്ന് വന്ന ബി.എസ്.എഫ് ജവാന്‍മാരാണ്. ജൂണ്‍ 22ന് വന്ന 53കാരനും ജൂണ്‍ 26ന് വന്ന 52കാരനുമാണ് കോവിഡ് സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാന്‍മാര്‍.കൂടാതെ ജൂണ്‍ 13ന് മുംബൈയില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി (34, പുരുഷന്‍), ജൂണ്‍ 30ന് ബംഗളൂരുവില്‍നിന്ന് വന്ന കുന്നംകുളം സ്വദേശി (36, പുരുഷന്‍), ജൂണ്‍ 19ന് കുവൈത്തില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി (39, പുരുഷന്‍), ജൂണ്‍ 25ന് സൗദിയില്‍ നിന്നു വന്ന എടക്കഴിയൂര്‍ സ്വദേശി (40, പുരുഷന്‍), ജൂണ്‍ 23ന് കുവൈത്തില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (40, പുരുഷന്‍), ജൂണ്‍ 21ന് ബഹ്റൈനില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (33, പുരുഷന്‍), ജൂണ്‍ 20ന് ഒമാനില്‍ നിന്ന് വന്ന വടൂക്കര ...

തൃശൂർ ജില്ലയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 പേർക്ക് നെഗറ്റീവ്

തൃശൂർ ജില്ലയിൽ 20 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 10 പേർക്ക് നെഗറ്റീവ് തൃശൂർ ജില്ലയിൽ ജൂലൈ നാല് ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 463. ആകെ നെഗറ്റീവ് കേസുകൾ 268. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ബി.എസ്.എഫ് ജവാൻമാരാണ് (34, 51, 50, 55). മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചങ്ങരംകുളം കണ്ടെയ്‌മെന്റ് സോണിലെ ബാങ്കിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപെട്ട കുന്ദംകുളം സ്വദേശി (36, പുരുഷൻ), തൃശൂർ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയായ കുന്നംകുളത്ത് കുടുംബശ്രീയിൽ ജോലി ചെയ്യുന്ന 31കാരി, ജൂൺ 14ന് സൗദിയിൽ നിന്നും വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുരിയാട് സ്വദേശി (32, സ്ത്രീ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജൂൺ 26ന് സൗദിയിൽനിന്ന് വന്ന പഴുവിൽ സ്വദേശി (43, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്നും വന്ന പഴുവിൽ സ്വദേശി (44, പുരുഷൻ), ജൂൺ 21ന് സൗദിയിൽ നിന...

മഴക്കാലം ശക്തമായിട്ടും കോൾ ചാലുകളിലെ മീൻ വലകളും,മീൻ പത്താഴങ്ങളും മാറ്റിയില്ല

മഴക്കാലം ശക്തമായിട്ടും  കോൾ ചാലുകളിലെ മീൻ വലകളും,മീൻ പത്താഴങ്ങളും മാറ്റിയില്ല  കെ എൽ ഡി സി ചാലിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. ചേർപ്പ്  കോടന്നൂർ ശാസ്താംകടവ്, കണിമംഗലം കോൾ പടവുകളിലെ ചാലുകളിൽ ആണ് അനധികൃതമായി വലകളും പത്താഴങ്ങളും സ്ഥാപിച്ചിട്ടുളളത് . പടവ് കമ്മിറ്റികളും അധികൃതരും നിരവധിതവണ ചാലുകളിൽ വലകൾ സ്ഥാപിച്ചിട്ടുള്ളവരോട് മാറ്റുവാൻ പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മറ്റുവാർത്തകൾ കാണുന്നതിന് https://flashnewsthrissur.blogspot.com/?m=1 *ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://chat.whatsapp.com/GcNzCpkwHSACgP3ni4z6wr

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന്‌ ഒഴിവാക്കി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന കോർപറേഷനിലെ തേക്കിൻകാട്‌ ഡിവിഷനേയും ഒളരി ഡിവിഷനേയും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന്‌ ഒഴിവാക്കി.  എന്നാൽ 35 പള്ളിക്കുളം, 39 കൊക്കാലെ, 49 എൽത്തുരുത്ത്‌, 51 അരണാട്ടുകര ‌എന്നീ ഡിവിഷനുകൾ‌  കണ്ടെയ്ൻമെന്റ് സോണായി തുടരും.  നിലവിൽ  കോർപറേഷൻ പരിധിയിലെ  കണ്ടെയ്ൻമെന്റ് സോണായിട്ടുള്ള ഡിവിഷനുകളുടെ എണ്ണം നാലായി കുറഞ്ഞു. *മറ്റുവാർത്തകൾ കാണുന്നതിന്* https://flashnewsthrissur.blogspot.com/?m=1 *ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*. https://chat.whatsapp.com/GcNzCpkwHSACgP3ni4z6wr

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ തീരുമാനിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് മാരകമാകുന്നത് 65 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് എന്നതിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമെ, കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. ഇതുസംബന്ധിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു മുന്‍നിര്‍ത്തിയാണ് തീരുമാനം. 80 വയസ്സിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. കൊവിഡ് സാഹചര്യത്തില്‍പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സില്‍ നിന്ന് 65 ആക്കി കുറയ്ക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. നിയമമന്ത്രാലയം ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന...

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 2 ) 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Image
തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 2 ) 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 30.06.2020 ന് ഷാർജയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി(24 വയസ്സ്, പുരുഷൻ),29.06.2020 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി(37 വയസ്സ്, പുരുഷൻ),28.06.2020 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(23 വയസ്സ്, പുരുഷൻ)24.06.2020 ന് ചെന്നെയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(62 വയസ്സ്, പുരുഷൻ),28.06.2020 ന് ഒമാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(34 വയസ്സ്, പുരുഷൻ),23.06.2020 ന് തിരുനെൽവേലിയിൽ നിന്ന് കല്ലൂർ സ്വദേശി(35 വയസ്സ്, പുരുഷൻ),25.06.2020 ന് ഖത്തറിൽ നിന്ന് വന്ന കല്ലൂർ സ്വദേശി(25 വയസ്സ്, പുരുഷൻ),23.06.2020 ന് തിരുനെൽവേലിയിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി(27 വയസ്സ്, പുരുഷൻ), ഖത്തറിൽ നിന്ന് വന്ന തളിക്കുളം സ്വദേശി(36 വയസ്സ്, പുരുഷൻ) എന്നിവരടക്കം9 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.    മറ്റു വാർത്തകൾ https://flashnewsthrissur.blogspot.com/?m=1     ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക                          ...

സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ചു..വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

സംസ്ഥാനത്ത് ബസ് ചാർജ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു..  മിനിമം ചാർജിന് 8 രൂപ മാറ്റമുണ്ടാവില്ല.  രണ്ടര കിലോമീറ്ററിന് 8 രൂപയാവും  നേരത്തെ 5 കിലോ മീറ്ററിനായിരുന്നു 8 രൂപ ചാർജ്. 5 കിലോമീറ്റർ യാത്ര ചെയ്യാൻ ഇനി 10 രൂപ നൽകേണ്ടി വരും. തുടർന്നുള്ള കിലോമീറ്ററിന് 90 പൈസ നൽക്കണം.  അതേ സമയം വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ പ്രകാuരമാണ് ചാർജ് വർധന. മറ്റുവാർത്തകൾ കാണുന്നതിന്  ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://flashnewsthrissur.blogspot.com/?m=1