കോവിഡ് 19 സുരക്ഷയുടെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് തെർമൽ സ്കാനർ നൽകി.


പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  കോവിഡ് 19 സുരക്ഷയുടെ ഭാഗമായി  പീച്ചി പോലീസ് സ്റ്റേഷനിലേക്ക് തെർമൽ സ്കാനർ നൽകി. 
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ് സ്റ്റേഷൻ ഹൗസ് ഓഫീസർ   എസ് ഷുക്കൂറിന് തെർമൽ സ്കാനർ കൈമാറി. ബ്ലോക്ക്‌  വൈസ് പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കുന്ന ബോധവൽക്കരണ ക്യാമ്പയിനും സുരക്ഷാ ക്രമീകരണങ്ങളും പോലെയുള്ള യാതൊരുവിധ സുരക്ഷാ കവചങ്ങളും ഇല്ലാതെയാണ്  പോലീസും പ്രവർത്തിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ കെ സി അഭിലാഷ്  പറഞ്ഞു. തുടർന്ന്  തെർമൽ സ്കാനർ നൽകിയ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയെ പീച്ചി  എസ്ഐ ബിബിൻ ബി നായർ  അഭിനന്ദിച്ചു.  കെപിസിസി അംഗം ലീലാമ്മ തോമസ്, റോയ് പൊല്ലയിൽ,  കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, കെപി എൽദോസ്,സി എം ജോൺസൻ,  ബേബി തുറപുറം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..