ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗജന്യമായി ടെലിവിഷൻ നൽകി.
ഒല്ലൂർ പനംകുറ്റിച്ചിറ സഹകരണ സ്റ്റോർ സൗജന്യമായി ഓൺലൈൻ വിദ്യാഭ്യാസത്തിന് ടെലിവിഷൻ നൽകി.
ഒല്ലൂർ പനംകുറ്റിച്ചിറ സഹകരണ സ്റ്റോറിൽ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച് ച് നടന്ന ചടങ്ങിലാണ് ടെലിവിഷൻ വിതരണം ചെയ്തത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ്
തൈക്കാട്ടുശ്ശേരി തേമാലിപ്പാടത്തെ കാട്ടിപറമ്പിൽ ഉണ്ണികൃഷ്ണന്റെ കുട്ടികൾക്ക് ടെലിവിഷൻ കൈമാറി.
സൗജന്യ വൃക്ഷതൈ വിതരണം ഡി പി സി അംഗം വർഗീസ് കണ്ടംകുളത്തി നിർവഹിച്ചു, സൗജന്യ മാസ്ക്ക് വിതരണത്തിൻ്റെ ഉദ്ഘാടനം സിപിഐ എം ഒല്ലൂർ ഏരിയ സെക്രട്ടറി കെ പി പോളും നിർവഹിച്ചു.
ബാബു തച്ചനാടൻ അധ്യക്ഷനായിരുന്നു.
തോമസ് കാളിയേങ്കര,പി ഐ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

Comments
Post a Comment