രാജ്യത്ത് കൊവിഡ് മരണങ്ങൾ വലിയ തോതില്‍ വര്‍ധിക്കുന്നു. ഇന്ത്യയില്‍ ഇതിനകം 1,45,380 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു
രാജ്യത്ത് 4167 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയില്‍ 6,535 കോവിഡ്കേസുകളും 146 മരണവുമാണുണ്ടായത്. 80,722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 6000 കടക്കുന്നത്. കൊറോണ വൈറസ്മഹാരാഷ്ട്രിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമായി കൂടുതല്‍ ശക്തിപ്പെടുകയാണ്. 11 ശതമാനം വര്‍ധനവാണ് ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്.70,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 15 ദിവസത്തിനുള്ളിലാണ്.

Comments
Post a Comment