രാജ്യത്ത് നാളെ മുതൽ 200 തീവണ്ടി സർവീസുകൾ ആരംഭിക്കും.കേരളത്തിൽ നിന്ന് ആരംഭിക്കുന്ന വണ്ടികളുടെ സമയം റെയിൽവേ നിർദ്ദേശങ്ങളും .
ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും).
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിന്‍ കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്ക ട്രെയിന്‍ ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).
എറണാകുളം ജങ്ഷന്‍ നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്ക ട്രെയിന്‍ നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
എറണാകുളം ജങ്ഷന്‍ നിസാമുദീന്‍ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്ക ട്രെയിന്‍ ശനിയാഴ്ചകളില്‍ നിസാമുദീനില്‍നിന്ന് രാത്രി 9.35ന്.
തിരുവനന്തപുരം സെന്‍ട്രല്‍ -എറണാകുളം ജങ്ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.
എറണാകുളം ജങ്ഷന്‍- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒന്നിന് പുറപ്പെടും.
തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ മൂന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടും.
*റെയില്‍വേ മാര്‍ഗ്ഗനിര്‍ദ്ദേശം
യാത്രക്കാര്‍ ഒന്നരമണിക്കൂര്‍ മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ എത്തണം.ടിക്കറ്റ് ഇല്ലാത്തവരെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിപ്പിക്കില്ല.ടിക്കറ്റ് ബുക്കിംഗ് ഓണ്‍ലൈനില്‍ മാത്രം . ജനറല്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര അനുവദിക്കില്ല.യാത്രക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്വാറന്റൈന്‍ ചട്ടങ്ങള്‍ അനുസരിക്കണം .ഏ.സി- സ്ലീപ്പര്‍ കോച്ചുകളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിക്കും.ട്രെയിനില്‍ പാന്‍ട്രികള്‍ പ്രവര്‍ത്തിക്കില്ല.

Is there government quarantine available in Thrissur
ReplyDeleteWe are coming from Bombay
Delete