നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജ്യത്തെ കൊവിഡ് കേസുകള്‍ അനിയന്ത്രിതമാംവിധം വര്‍ധിക്കുന്നു. 24മണിക്കൂറിനിടെ

നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജ്യത്തെ കൊവിഡ് കേസുകള്‍ അനിയന്ത്രിതമാംവിധം വര്‍ധിക്കുന്നു. 24മണിക്കൂറിനിടെ 6977 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍. തുടര്‍ച്ചയായി നാലാം ദിനമാണ് 6000ത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആശങ്ക വര്‍ധിപ്പിക്കുന്നു. 1,38,845 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 77,103 പേരാണ് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. 4021 പേര്‍ക്കാണ് വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. 24 മണിക്കൂറിനിടെ മാത്രം 154 പേര്‍ മരിച്ചു.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..