പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.
പാണഞ്ചേരി പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. UDF പാർലമെന്ററി ലീഡർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. കാലവർഷം വരാൻ ഇരിക്കുമ്പോൾ പഞ്ചായത്തിലെ തെരുവുവിളക്കുകൾ സമയബന്ധിതമായി കത്തിക്കുന്നതിന് നേതൃത്വം നൽകേണ്ട ഭരണസമിതി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു. പാർലിമെന്ററി കൺവീനർ കെ പി എൽദോസ്, പി ടി ഔസെഫ്, ടി എ ജയ, അച്ചാമ്മ ജോയ്, ഇ എം മനോജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Comments
Post a Comment