സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവീഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്തു ഇന്ന് 10 പേര്‍ രോഗമുക്തരായി. രോഗബാധിതരില്‍ 33 പേര്‍ വിദേശത്തു നിന്നും.
23 പേർ മറ്റു സംസ്ഥാനങ്ങളായ.
തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ്- 1 എന്നിവിടങ്ങളിൽനിന്ന് എത്തിയവരാണ്.
സമ്പര്‍ക്കം മൂലം ഒരാള്‍ക്കും രോഗം ബാധിച്ചു.
ജയിലില്‍ കഴിയുന്ന രണ്ട് റിമാന്‍ഡ് പ്രതികള്‍, ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ടു പേര്‍ എന്നിവരും രോഗബാധിതരായവരില്‍ ഉള്‍പ്പെടും.
പാലക്കാട്- 14, കണ്ണൂര്‍- 7, തൃശൂര്‍- 6, പത്തനംതിട്ട- 6, മലപ്പുറം- 5, തിരുവനന്തപുരം- 5, കാസര്‍കോട്, എറണാകുളം 4 വീതം, ആലപ്പുഴ- 3, വയനാട്-, കൊല്ലം 2 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 ഉം ആണ് ഇന്ന് കൊവിഡ് പോസിറ്റീവായ സ്ഥലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Comments
Post a Comment