തൃശൂർകോടതിയിലെ അഭിഭാഷകർക്ക് പച്ചക്കറി വിത്തുകളും ഗ്രോ ബാഗുക്കളും വിതരണം ചെയ്തു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർകോടതിയിലെ അഭിഭാഷകർക്ക് പച്ചക്കറി വിത്തുകളും ഗ്രോ ബാഗുക്കളും വിതരണം ചെയ്തു.
സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അഡ്വ ടി ആർ.രമേഷ്കുമാർ തൃശൂർ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ കെ.ബി. രണേന്ദ്രനാഥിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ലാപ്രസിഡൻറ് അഡ്വക്കേറ്റ് ജോൺസൺ ടി. തോമസ് അധ്യക്ഷത വഹിച്ചു.
അഡ്വക്കേറ്റ് രാജു ലാസർ .അഡ്വ കെ ടി ഉഷ,അഡ്വക്കറ്റ് രാജീവ് കൃഷ്ണൻ ,അഡ്വക്കറ്റ് ശ്രുതി ടി എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments
Post a Comment