സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നുബാറുകൾ വഴിയുള്ള മദ്യ വില്പന ആരംഭിക്കാൻ സാധിച്ചിട്ടില്ല.


ബെവ്‌കോ ആപ്പ് വഴി ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് മദ്യ വിതരണം ആരംഭിച്ചു.  
മിക്ക ബാറുകളിൽ നിന്നും മദ്യം വിതരണം ആരംഭിക്കാൻ സാധിച്ചിട്ടില്ല.
ബാറുടമകളില്‍ പലര്‍ക്കും ആപ്പിലേക്ക് ലോഗിന്‍ ചെയ്യാനും ബുക്ക് ചെയ്തവരുടെ വിവരങ്ങളെടുക്കാനും സാധിച്ചിട്ടില്ല. ആപ്പില്‍ ലോഗിന്‍ ചെയ്യാനുള്ള പാസ് വേര്‍ഡും യൂസര്‍ നെയിമും ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതി. ആപ്പില്‍ ലോഗിന്‍ ചെയ്താല്‍ മാത്രമേ ഉപഭോക്താക്കളുടെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്ത് പെട്ടെന്ന് മദ്യവിതരണം നടത്താന്‍ സാധിക്കൂ. അതിനാല്‍ തന്നെ ബാറുകളില്‍ ഇതുവരെ മദ്യവില്‍പന തുടങ്ങിയിട്ടില്ല.

എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനത്തിലെ ആശയക്കുഴപ്പം ചിലയടങ്ങളില്‍ മദ്യശാലകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ചിലയടിങ്ങളില്‍ രാവിലെ ആറ് മുതല്‍ മദ്യം വാങ്ങാന്‍ ചിലര്‍ എത്തിയത് വലിയ ക്യൂ സൃഷ്ടിച്ചു. കൊവിഡ് പ്രോട്ടോകോള്‍ ലംഘനമായതോടെ പോലീസ് ഇടപെട്ട് ഇവരെ സാമൂഹിക അകലം പാലിച്ച് നിര്‍ത്തി.

ബെവ്‌കോ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകളെല്ലാം രാവിലെ ഒമ്പത് മണിക്ക് തുറന്നു. എന്നാല്‍ പലയിടത്തും ടോക്കണ്‍ പരിശോധനക്ക് വേണ്ടിയുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തിയുമാണ് മദ്യവില്‍പന ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.


അതേസമയം ബെവ്ക്യൂ ആപ്പിന്റെ ചൊല്ലി വ്യാപക പരാതിയും വിമര്‍ശനങ്ങളുമുണ്ടെങ്കിലും വിര്‍ച്യല്‍ ക്യൂ എന്ന ആശയം മദ്യവില്‍പനകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ സഹായകരമാണെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ട് .

Flash NewsThrissur WhatsApp ൽവാർത്തകൾ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക.


Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..