യുവാവ് കുത്തേറ്റു മരിച്ചു.
മലപ്പുറംതാനൂരില്‍ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് യുവാവിന് കുത്തേറ്റത്
അരീക്കാട് സ്വദേശി തിരൂര്‍ കട്ടച്ചിറയില്‍ താമസക്കാരനായ ചട്ടിക്കല്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ശിഹാബാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി റെയില്‍വേ ലൈനിനോട് ചേര്‍ന്ന സ്ഥലത്തു വെച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കത്തിൽ താനൂര്‍ സ്വദേശി സൂഫിയാന്‍, തയ്യാല സ്വദേശി കെ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ശിഹാബിനെ കുത്തുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണംസംഭവിച്ചത് .
സംഘര്‍ഷത്തിനിടെ പുതിയങ്ങാടി സ്വദേശി അസലിന് പരുക്കേറ്റു. ഇയാളെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments
Post a Comment