സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം


കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയായജോഷിയാണ് (65) മരിച്ചത്. കടുത്ത കടുത്ത പ്രമേഹ രോഗികൂടിയായിരുന്ന ജോഷി പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിച്ചത് . 18-ാം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ മാസം 27-ാം തീയതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. പ്രവാസിയായ ജോഷി അബുദാബിയില്‍ നിന്ന് ഈ മാസം 11നാണ് നാട്ടിലെത്തിയത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം എട്ടായി.

അബുദാബിയില്‍ നിന്ന് എത്തിയത് മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പ്രമേഹവും അമിതവണ്ണവും മൂലമാണ് അദ്ദേഹത്തിന്റെ ചികിത്സ ഫലപ്രദമാകാതിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 94 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ ശരീരഭാരം. കടുത്ത പ്രമേഹമുണ്ട് എന്ന് ബന്ധുക്കള്‍ക്കോ രോഗിക്ക് തന്നെയോ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നിരുന്നു. പക്ഷേ, ഇന്നലെ രാത്രിയോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിലാക്കേണ്ടി വന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..