ലോക്ക്ഡൗണില്‍ വന്‍ ഇളവുകള്‍*
(30/05/2020)*
*രാജ്യത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
ആരാധനാലയങ്ങള്‍ ജൂണ്‍ 8 മുതല്‍ തുറക്കാം. ഹോട്ടലുകളും മാളുകളും വ്യവസായ കേന്ദ്രങ്ങളും ജൂണ്‍ 8 മുതല്‍ തുറക്കാന്‍ അനുമതി. തീവ്രബാധിത പ്രദേശങ്ങളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍. തീയേറ്ററുകള്‍, ജിം, സ്വിമ്മിംഗ് പൂള്‍, പാര്‍ക്കുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല.
പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും. അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ തുടങ്ങുന്നതില്‍ തീരുമാനം പിന്നീട്. സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് സംസ്ഥാനങ്ങളുമായി ആലോചിച്ചതിനുശേഷം. സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമില്ല. രാത്രി യാത്ര നിയന്ത്രണം തുടരും. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് യാത്രാവിലക്ക്. പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവര്‍ മാസ്‌കുകള്‍ ധരിക്കണം. സാമൂഹിക അകലം പാലിക്കല്‍ തുടരണം.*
Comments
Post a Comment