സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന്  195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 
മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, 
തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 
കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 
മലപ്പുറം ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (പാലക്കാട്-2, ഇടുക്കി-1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (പാലക്കാട്-1, തൃശൂര്‍-1), കൊല്ലം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കാസര്‍ഗോഡ് ജികളില്‍ നിന്നുള്ള 5 പേരുടെ വീതവും, തിരുവനന്തപുരം (ആലപ്പുഴ-1), ഇടുക്കി ജികളില്‍ നിന്നുള്ള 4 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം (കൊല്ലം) ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..