സിപിഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 സെന്റ് തരിശു ഭൂമിയിൽ കൃഷി ആരംഭിച്ചു.
സിപിഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 സെന്റ് തരിശു ഭൂമിയിൽ കൃഷി ആരംഭിച്ചു.
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിയുടെ വിത്തിടൽ കർമം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി ആർ രമേഷ് കുമാർ നിർവഹിച്ചു.
സിപിഐ ചേർപ്പ് ലോക്കൽ സെക്രട്ടറി എൻ ജി അനിൽനാഥ് അധ്യക്ഷനായിരുന്നു. അഖിലേന്ത്യ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു സിപിഐ ചേർപ്പ് മണ്ഡലം കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ വാര്യർ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ദിനേശ് തെക്കത്ത് പി ജെ രാജൻ,
സുഭാഷ് കാട എഐഎസ്എഫ് ചേർപ്പ് മണ്ഡലം പ്രസിഡന്റ് അസ്ഹർ മജീദ്, സജിൽ, ഷാഫി, അനന്തകൃഷ്ണൻ റഷീദ്, എന്നിവർ പങ്കെടുത്തു.

Comments
Post a Comment