ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത് .

ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്‌ ആയ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു
. 
ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. 
സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. 
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് പിറകെയാണ് നടപടി . നടപടി നേരിട്ട ആപുകള്‍ മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റ് അധിഷ്ഠിത മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് ചൈനീസ് ആപുകള്‍ നിരോധിച്ചതെന്ന് ഐ ടി മന്ത്രാലയം വ്യക്തമാക്കി.
പൊതുജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളുടേയും സുരക്ഷയുടേയും ഭാഗമായാണ് ആപുകള്‍ നിരോധിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാന സുരക്ഷ, പൊതു ക്രമം തുടങ്ങിയവക്കും ഈ ആപുകള്‍ ഭീഷണിയാണ്.

വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചും ചില ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തെക്കുറിച്ചും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നു.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..