സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
'
സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് 90 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
കോവിഡ്-19 പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കൊല്ലം-14, മലപ്പുറം-11, കാസർകോട്-9, തൃശ്ശൂർ-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂർ-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1.
കോവിഡ്-19 നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-10, കൊല്ലം-4, പത്തനംതിട്ട-5, ആലപ്പുഴ-16, കോട്ടയം-3, എറണാകുളം-2, തൃശ്ശൂർ-11, പാലക്കാട്-24, കോഴിക്കോട്-14, കണ്ണൂർ-1.
ഇന്ന് രോഗം ബാധിച്ചവരിൽ 53 പേർ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ. സമ്പർക്കം മൂലം മൂന്നുപേർക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരിൽ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-8, ഡൽഹി-5,തമിഴ്നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്.
സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികൾ കോവിഡ് മൂലം മരിച്ചു.

Comments
Post a Comment