തൃശൂർ സ്വരാജ് റൗണ്ടിലേക്ക് ബസുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണംപുതുക്കിയ സർവീസ് നിയന്ത്രണം.
തൃശൂർ സ്വരാജ് റൗണ്ടിലേക്ക് ബസുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം.
പുതുക്കിയ നിയന്ത്രണം
കുന്നംകുളം- ഗുരുവായൂര്‍-ചാവക്കാട്-പറപ്പൂര്‍ - അടാട്ട് എന്നീ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ പൂങ്കുന്നം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് സര്‍വ്വീസ് നടത്തണം.
തൃപ്രയാര്‍-കാഞാണി- അയ്യന്തോള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പടിഞാറേകോട്ടയില്‍ എത്തി തിരിച്ച് സര്‍വ്വീസ് നടത്തണം.
പാലക്കാട്-മണ്ണുത്തി-പീച്ചി പുത്തൂര്‍- മാന്ദാമംഗലം എന്നീ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ കിഴക്കേകോട്ടയിലെത്തി തിരിച്ച് സര്‍വ്വീസ് നടത്തണം.
ഒറ്റപ്പാലം - ഷൊര്‍ണൂര്‍- മെഡിക്കല്‍ കോളേജ് എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പെരിങ്ങാവ് ജംഗഷനില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് സര്‍വ്വീസ് നടത്തണം.
ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍-ചേര്‍പ്പ് എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ കൂര്‍ക്കഞ്ചേരി ജംഗ്ഷനിലെത്തി തിരിച്ച് സര്‍വീസ് നടത്തണം.
കട്ടിലപൂവ്വം-രാമവര്‍മ്മപുരം-വിയ്യൂര്‍,നെല്ലങ്കര എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ രാമനിലയം ജംഗഷനിലെത്തി തിരിച്ച് സര്‍വീസ് നടത്തണം.
പുതുക്കാട്-അമ്പല്ലൂര്‍-കല്ലൂര്‍-ഒല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ കുരിയച്ചിറ ജംഗ്ഷനിലെത്തി തിരിച്ച് സര്‍വ്വീസ് നടത്തണം.
________________________________________

Comments
Post a Comment