ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ അടച്ചു
ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ അടച്ചു
കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ അടച്ചു.
28 സര്‍വീസുകള്‍ റദ്ദാക്കി. 20 ജീവനക്കാര്‍ നിരീക്ഷണത്തില്‍.
15 - 06 - 2020നും , 22-06-2020 നും ഗുരുവായൂർ --പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത RPC 108 നമ്പർ ബസ് ഈ രണ്ട് തിയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 11 AM നു പാലക്കാട് എത്തി. പാലക്കാട് നിന്ന് 11, 45 AM നു പുറപ്പെട്ട് 2.15 PM നു ഗുരുവായൂർ എത്തി.
ഗുരുവായൂറ്റിൽ നിന്ന് 3 PM നു പുറപ്പെട്ട് 5.30 PM നു പാലക്കാട് എത്തി. പാലക്കാട് നിന്ന് 6 PM നു പുറപ്പെട്ട് രാത്രി 8.30 ന് ഗുരുവായൂരിൽ എത്തി യാത്ര അവസാനിപ്പിച്ചു.
25- 06 - 2020 നു RPC 718 ബസ് ഗുരുവായൂർ _ വാടാനപ്പള്ളി - തൃശൂർ - വൈറ്റില റൂട്ട്
രാവിലെ 8.45 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 12 PM നു വൈറ്റില, 12.30 PM നു വൈറ്റിലയിൽ നിന്ന് പുറപ്പെട്ട് 3.30 PM നു ഗുരുവായൂർ .
പിന്നീട് 4:25 PM നു ഗുരുവായൂർ - കുന്നംകുളം വഴി 6.30 PM - അങ്കമാലി ,
6.45 PM നു അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് രാത്രി 9 PM നു ഗുരുവായൂർ എത്തി യാത്ര അവസാനിപ്പിച്ചു.
ഈമാസം 25ന് രാവിലെ ഗുരുവായൂരില്‍ നിന്ന് സര്‍വീസ് നടത്തിയ കെ.എസ്.ആര്.ടി.സി. ബസിലെ യാത്രക്കാരോട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം. ഗുരുവായൂര്‍-ചാവക്കാട്-ചേറ്റുവ-വാടാനപ്പള്ളി-കണ്ടശ്ശാംകടവ്-കാഞ്ഞാണി-അരിമ്പൂര്‍-തൃശൂര്‍ വഴി എറണാകുളം വൈറ്റില വരെയാണ് ബസ് സര്‍വീസ് നടത്തിയിട്ടുള്ളത്.
ഈ ബസിൽ ജോലി ചെയ്ത കണ്ടക്ടർക്ക് പനിയെ തുടർന്ന് 27-06-2020 നു കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.
അതിനാൽ ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ യാത്രക്കാർ, ജീവനക്കാർ എന്നിവർ അടിയന്തിരമായി അതാത് പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച് ഹോം കോറന്റൈനിൽ പ്രവേശിക്കേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാശയമുള്ളവർ ഗുരുവായൂർ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെടേണ്ടതാണ്. മൊബൈൽ നമ്പർ 9400541374
Comments
Post a Comment