ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
പട്ടിക്കാട് സ്വദേശി കൊമ്പാട്ട് വീട്ടിൽ നിതീഷ് (20) ആണ് മരിച്ചത്. അമ്മയെ ജോലി സ്ഥലത്ത് എത്തിച്ച് തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ ബൈക്ക് റോഡിൽ തിരിക്കുകയായിരുന്ന കാറിന്റെ വാതിലിൽ ഇടിക്കുകയായിരുന്നു.
റോഡിൽ തലയിടിച്ച് വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് സ്വദേശിയുടേതാണ് കാർ.മണ്ണുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Comments
Post a Comment