ഓണ്‍ലൈന്‍ പഠനത്തിനുള്ള ടി.വി.വിതരണം ഞായറാഴ്ച .

ഓണ്‍ലൈന്‍ പഠനത്തിനുള്ള ടി.വി.വിതരണം ഞായറാഴ്ച . 
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിന് സൗകര്യമൊരുക്കുന്നതിനായി ഒല്ലൂര്‍ പ്രസ്സ്‌ഫോറം നടത്തുന്ന ടി.വി.വിതരണം ഞായറാഴ്ച നടക്കും.

ലോക്ക് ഡൗണ്‍കാലത്ത് ഏ.ഡി.ഷാജു എഴുതിയ പത്തു പുസ്തകങ്ങളുടെ വില്‍പ്പനയിലൂടെ ലഭിച്ച തുകയാണ്ഓണ്‍ലൈന്‍പഠനത്തിനുസഹായമായി നല്‍കുന്നത്.

ഞായറാഴ്ച രാവിലെ പത്തിന് പനംകുറ്റിച്ചിറ ഗവ.സ്‌കൂളില്‍ ചീഫ് വിപ്പ് കെ.രാജന്‍ വിതരണോൽഘാടനം നിര്‍വഹിക്കും. 

വാസ്തുവിദ്യവിദഗ്ധന്‍ ഡോ.ആന്റോ ചിറമ്മല്‍ മുഖ്യാഥിതിയായിരിക്കും.
 ഒല്ലൂര്‍ പ്രസ്സ്‌ഫോറം പ്രസിഡന്റ് കെ.ആര്‍.ഔസ്സേപ്പ് അധ്യക്ഷനാകും.
 പ്രസ്സ്‌ഫോറം അംഗങ്ങള്‍ക്ക് പത്തുപുസ്തകങ്ങളും വിതരണം ചെയ്യും.          
 ജൂണ്‍ 19 ന്  വായനാദിനം ആചരിക്കുന്നതിന്റെ ഭാഗമായിയാണ് പുസ്തകവില്‍പ്പന ആരംഭിച്ചത്. നവമാധ്യമങ്ങളുടെ വരവോടെ പുസ്തകവായന കുറഞ്ഞുവരുകയാണ്. ഈ കാലഘട്ടത്തില്‍ വായനയെ തിരികെകൊണ്ടുവരുവാനുളള ഒരു എളിയ പരിശ്രമമായിരുന്നു നടത്തിയത്. വിദ്യാലയങ്ങളിലും വായനശാലകളിലും സ്ഥാപനങ്ങളിലും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്ന പദ്ധതിയിലൂടെ നിരവധി പുസ്തകങ്ങള്‍ വായിക്കുവാന്‍ പ്രോല്‍സാഹിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിന് സഹായം കൊടുക്കുകയുമായിരുന്നു ലക്ഷ്യം.

സ്വപ്‌നം,സ്വയം അറിയാന്‍ ഒരു യാത്ര,തീര്‍ഥാടനം,മതബോധനത്തിന്റെ രസതന്ത്രം,പുതിയ ആകാശം പുതിയഭൂമി, മുന്തിരിവള്ളികള്‍,മികച്ചപ്രഭാഷകന്‍,മാധ്യമപഠനം,മഞ്ഞുതുള്ളികള്‍,മക്കള്‍ക്കൊപ്പം എന്നിവയാണ് പുസ്തകങ്ങള്‍.
ഏ.ഡി.ഷാജു മാസ്റ്റര്‍
9847724615

Comments

Post a Comment

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..