ചേർപ്പിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ സ്രവ പരിശോധനഫലം

ചേർപ്പിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ സ്രവ പരിശോധനഫലം നെഗറ്റീവ് . 

കഴിഞ്ഞദിവസം സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ പോസ്റ്റീവ്  ആയിരുന്ന പളിപ്പുറത്തുള്ള വീട്ടമ്മയുടെ സ്രവം സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആയിരിക്കുന്നത്.
.സ്വകാര്യ ലാബിലെപരിശോധനാഫലം പോസറ്റീവ് ആയതിനെ തുടർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇക്കഴിഞ്ഞ 19ന്  പരിശോധനാഫലം വരുന്നതിനു മുന്നേ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇവർ 23 ന് ഡിസ്ചാർജ് ആയി വീട്ടിൽ പോയതിനു ശേഷമാണ് സ്വകാര്യ ലാബിലെ പരിശോധനാഫലം എത്തിയത്.
ഇതിനെ തുടർന്ന്  ആശുപത്രി അടച്ചിടുകയും ജീവനക്കാർ നിരീക്ഷണത്തിൽ പോവുകയായിരുന്നു.
യാതൊരുവിധ സബർക്കവും രോഗലക്ഷണവും ഇല്ലാതെ ഇവരുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ ആയിരുന്നു.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..