വർഷങ്ങളായി ചേർപ്പ് മേഖലയിൽ വെള്ളക്കെട്ടിന് കാരണമായിരുന്ന ചേനംതരിശ് പsവിലെ കെ.എൽ.ഡി.സി ബണ്ടിന്റെ കഴകൾ .

വർഷങ്ങളായി ചേർപ്പ് മേഖലയിൽ വെള്ളക്കെട്ടിന് കാരണമായിരുന്ന  ചേനംതരിശ് പsവിലെ കെ.എൽ.ഡി.സി ബണ്ടിന്റെ  കഴകൾ തുറന്നു.
ചേർപ്പ് പഞ്ചായത്തിലെയും, വല്ലച്ചിറ പഞ്ചായത്തിലെയും വെള്ളം ഒഴുകി പോകുന്നതിന് തടസ്സമായിരുന്ന കഴകളാണ് ചേർപ്പ് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ തുറന്നത്. 
 പടവുകളിൽ  വർഷങ്ങളായി തുറക്കാതെ കിടക്കുകയായിരുന്ന കഴകൾ പൂർണ്ണമായും തുറക്കുന്നതോടെ മേഖലയിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ ശമനം ആകുമെന്ന്  ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 
സി കെ വിനോദ് പറയുന്നു......

ഇതുകാരണം വല്ലച്ചിറ, പല്ലിശ്ശേരി, പനംകുളം, കരുവന്നൂർ,എട്ടുമന,  ഹെർബർട്ട് കനാൽ, മുത്തുള്ളിയാൽ തോപ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടു രൂക്ഷമായിരുന്നു.
കഴിഞ്ഞ പ്രളയത്തിൽ നാട്ടുകാർ മേഖലയിലെ ഇതുപോലെയുള്ള അടച്ചു വെച്ച കഴകൾ തുറന്നതിന്ശേഷമാണ് വീടുകളിൽ കയറിയ വെള്ളം ഒഴുകി പോയത് .
കഴിഞ്ഞ മാസം 20 ന് മുൻപായി കഴകൾ തുറന്നിടണം എന്നുള്ള അധികൃതരുടെ നിർദേശം പടവ് കമ്മിറ്റി ലഘിച്ചതിനെ തുടർന്നാണ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴകൾ തുറന്നത്.
 ചേർgപ്പ് ഗ്രാമപഞ്ചായത്ത് അംഗം കെആർ സിദ്ധാർത്ഥൻ, ബണ്ട് സംരക്ഷണ സമിതി ഭാരവാഹികളായ  എൻ.കെ കുട്ടിക്യഷണൻ വി.ജി. ദിലീഷ് . കെ.ജി. മണികണ്ഠൻ ,മാധവൻ ഐയ്യേരി ,ഉണ്ണികൃഷ്ണൻ  എന്നിവർ കഴകൾ തുറക്കുന്നതിന് നേതൃത്വം നൽകി.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..