ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ചേർപ്പ് ഗ്രാമപഞ്ചായത്തിലെ ഓഫീസ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു.
ചേർപ്പ് ഗ്രാമപഞ്ചായത്തിലെ ഓഫീസ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു.
ചേർപ്പ് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഓഫീസ് പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.
ജീവനക്കാരിക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.
തദ്ദേശസ്വയം ഭരണ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ഗ്രാമപഞ്ചായത്തുകളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യുവാനുമായി ദിവസേന നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ അടുത്ത മൂന്നു ദിവസങ്ങളിലായി എത്തിയിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും
ജീവനക്കാരിക്ക് രോഗം ബാധിച്ചതിനെ തുടർന്ന് ചേർപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച മാത്രമേ തുറന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുക എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ഇന്നലെ ഊരകത്തെ ആരോഗ്യകേന്ദ്രത്തിൽ 130 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 22 പേർക്ക് കോവിഡ് 19 പോസിറ്റീവ് ആയിരുന്നു
Comments
Post a Comment