മുത്തശ്ശിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകളെ പോലീസ് അറസ്റ്റ് ചെയ്തു


മുത്തശ്ശിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. 

വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ പരുക്കേറ്റ സരസമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകാനായി ഓടിയെത്തിയ നാട്ടുക്കാരെ പ്രതി തടഞ്ഞതായും പരാതിയിലുണ്ട്. സരസമ്മയുടെ പേരിലുള്ള വസ്തു നിഷയുടെ പേരില്‍ എഴുതി നല്‍കാത്തതാണ് ആക്രമണത്തിനുള്ള  കാരണമെന്നു പോലീസ് പറഞ്ഞു..

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..