തൃശ്ശൂർ കണിമംഗലത്ത് ടിപ്പർ ലോറി കയറി സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.


കണിമംഗലം സെന്ററിൽ സ്ക്കൂട്ടറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു റോഡിൽ വീണ സ്ക്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മേൽ ടിപ്പർ ലോറി കയറി യുവതി മരിച്ചു. 

ചേർപ്പ് ഊരകം വാരണംകുളം ക്ഷേത്രത്തിന് സമീപം ചിറ0 മങ്ങലത്ത് മനയിൽ നന്ദകുമാറിന്റെ മകൾ അൻജന (23) ആണ് മരിച്ചത്. 

തൃശൂർ സെന്റ് തോമസ് കോളേജിന് സമീപം പ്രവർത്തിക്കുന്ന എക്സലൻസ് ഗ്രൂപ്പ് ഓഫ് കമ്പനി സിൽ ജോലി ചെയ്യുന്ന അൻജന  രാവിലെ ഊരകെത്തെ വീട്ടിൽ നിന്ന് ജോലിക്ക് പോകുന്ന വഴിയാണ്  അപകടമുണ്ടായത്.

അൻജനാ ഓടിച്ചിരുന്ന സ്ക്കൂട്ടർ എതിർദിശയിൽ നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിൽ കൂട്ടിയിടിക്കുകയായിരുന്നു  ഈ സമയം അൻജന സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ചു  വീഴുകയും പിന്നിൽ വന്നിരുന്ന ടിപ്പർ ലോറി ദേഹത്ത് കയറി തൽക്ഷണം മരിക്കുകയായിരുന്നു.

 ഉടനെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ബാoഗ്ലൂരിൽ ബി.ടെക് വിദ്യാർത്ഥിനിയായിരുന്ന അൻജന ഏതാനും നാളുകൾക്ക് മുൻപാണ് നാട്ടിലെത്തിയത്. തൃശൂരിൽ ജോലിക്ക് പോകുവാൻ തുടങ്ങിയത്. 

ഇന്ന് അൻജനയുടെ ജന്മദിനവും കൂടിയാണ്. അടുത്ത മാസം വിവാഹ നിശ്ചയവും നടക്കാനിരിക്കുകയാണ് ദുരന്തം സംഭവിച്ചത്.കഥകളി കലാകാരിയും കൂടിയാണ് അൻജന' 

മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കൊവിഡ് പരിശോനക്കും പോസ്റ്റുമാർട്ടത്തിനും ശേഷം  പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്ക്കരിക്കും'' മാതാവ് ശ്രീജ. സഹോദരൻ അമൽ '

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..