പെരുമ്പിള്ളിശ്ശേരിയിൽ സ്കൂട്ടറിൽ എത്തി വയോധികന്റെ മാല കവർന്ന രണ്ടുപേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പിള്ളിശ്ശേരിയിൽ സ്കൂട്ടറിൽ എത്തി വയോധികന്റെ മാല കവർന്ന രണ്ടുപേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പിള്ളിശ്ശേരി പുഴമ്പള്ളത്ത് വീട്ടിൽ ആഷിക് (24) ചേർപ്പ് പടിഞ്ഞാട്ടു മുറിയിൽ താമസിക്കുന്ന പകരാവൂർ വീട്ടിൽ ധനേഷ് ( 31 ) എന്നിവരെയാണ് ചേർപ്പ് എസ്.എച്ച്. ഒ. ടി വി ഷിബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഈ മാസം പതിനേഴിന് പെരുമ്പിള്ളിശ്ശേരി കാവിൽപാടം റോഡിൽ വച്ച് ആറ്റുപ്പുറത്ത് രാമകൃഷ്ണന്റെ മൂന്നര പവൻ തൂക്കമുള്ള സ്വർണ്ണ മലയാണ് ഇരുവരും ചേർന്ന് കവർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ചുവപ്പ് കളർ ഉള്ള ആക്ടീവ സ്കൂട്ടറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് മനസ്സിലാക്കിയ പോലീസ് സമീപത്തെ ചുവപ്പ് കളറിലുള്ള ആക്ടീവ സ്കൂട്ടർ ഉപയോഗിക്കുന്നവരെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇരുവരെയും പിടികൂടിയത്.


Comments
Post a Comment