കാണാതായ 10ാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.*
കാണാതായ 10ാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കടൽക്കരയിൽ കണ്ടെത്തി.
തളിക്കുളം തമ്പാൻ കടവ് അറപ്പത്തോടിനു തെക്ക് ഇസ്കാക്കിരി ഗണേശന്റെ മകൾ നന്ദന(15)യുടെ മൃതദേഹമാണ് തളിക്കുളം സ്നേഹതീരം പാർക്കിനു സമീപത്തെ കടൽഭിത്തിക്കിടയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ 8.30 യോടെ മത്സ്യത്തെഴിലാളികളാണ് മൃതദേഹം കണ്ടത്. ഇന്നലെ പുലർച്ചെയാണ് വീട്ടിൽ നിന്നും നന്ദനയെ കാണാതായത്.
ആഭരണങ്ങൾ മുഴുവൻ വീട്ടിൽ അഴിച്ചു വെച്ചിരുന്നു. ഡയറിയിൽ പിതാവിന്റെ മദ്യപാനമാണ് തന്നെ മരിക്കുന്നതിന് വഴിവെച്ചതെന്നു എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിനിയാണ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം പേസ്റ്റ് മോർട്ടം നടത്തും.അമ്മ:സൗദാമിനി.സഹോദരി:നയന.

Comments
Post a Comment