വീട്ടമ്മക്കു ഫെയ്സ്ബുക്ക് മെസഞ്ചർ വഴി അശ്ലീല ചിത്രങ്ങൾ അയച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടമ്മക്കു ഫെയ്സ്ബുക്ക് മെസഞ്ചർ വഴി അശ്ലീല ചിത്രങ്ങൾ അയച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
മാള പുത്തൻചിറ ചൊമാട്ടിൽ വീട്ടിൽ 20 വയസ്സുള്ള അഭിനവ് ആണ് അറസ്റ്റിലായത്., കഴിഞ്ഞ ജൂണിലാണ് വീട്ടമ്മയ്ക്ക് യുവാവ് അശ്ലീല ചിത്രങ്ങൾ അയച്ചത് .
നിരവധി തവണ അശ്ലീലചിത്രങ്ങൾ അയച്ചതിനെ തുടർന്ന് വിദേശത്തുള്ള ഭർത്താവിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് വിദേശത്തുള്ള ഭർത്താവ് തൃശൂർ റൂറൽ എസ്പിക്ക് ഇമെയിൽ വഴി പരാതി നൽകുകയായിരുന്നു. ചേർപ്പ് പോലീസ് ഇൻസ്പെക്റ്റർ ടി വി ഷിബു സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തി മാളയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
അസിസ്റ്റൻറ് സബ്ഇൻസ്പെക്ടർ വിനോദ് ,സീനിയർ സിപിഒ ഭരതനുണ്ണി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
Great job kerala police👍
ReplyDelete