സെറിബെൽ പാൾസിരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരിയായ കുട്ടിക്ക് ചികിത്സാ സഹായം നൽകി.

സെറിബെൽ പാൾസിരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരിയായ കുട്ടിക്ക് ചികിത്സാ സഹായം നൽകി.


അവിണിശ്ശേരി കോലാട്ടിയിൽ ബിനീഷിന്റെ മകൾ ഋതുപർണ്ണയ്ക്
ചേലക്കര കൊണ്ടാഴി ജ്യോതിർഗമയ ചാരിറ്റബിൾ ട്രസ്റ്റ്
അഞ്ചു ലക്ഷത്തി 90 ആയിരം രൂപയാണ്  ചികിത്സാ സഹായമായി നൽകിയത്.
അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ സുകുമാരൻ ,മുൻ പ്രസിഡൻറ്  എ.ആർ രാജു എന്നിവർ ചേർന്ന് കുട്ടിയുടെ മാതാപിതാക്കൾക്ക് ചേലക്കര കൊണ്ടാഴി ജ്യോതിർഗമയ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ തുകയുടെ
ചെക്ക് കൈമാറി. 
സെറിബെൽ പാൾസിരോഗം ബാധിച്ച  ഋതുപർണ്ണ 
ബാംഗ്ലൂർ നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലാണ് .നിരവധി സുമനസ്സുകളുടെ സഹായത്താലാണ് ലക്ഷങ്ങൾ ചെലവ് വരുന്ന ഋതുപർണയുടെ ചികിത്സ  നടക്കുന്നത്. 
ചടങ്ങിൽ  ജ്യോതിർഗമയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കോർഡിനേറ്റർമാരായ കെ കെ സുനിൽകുമാർ , 
കെ കെ മണികണ്ഠൻ  എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..