കളിമണ്ണ് കടത്തിന്റെ മറവിൽ മദ്യ കടത്ത് 4അംഗ മണ്ണ് മാഫിയ സംഘം തൃശ്ശൂർ എക്‌സൈസ് റേഞ്ച് പിടിയിൽ .

 കളിമണ്ണ്  കടത്തിന്റെ മറവിൽ  മദ്യ കടത്ത് 4അംഗ മണ്ണ് മാഫിയ സംഘം തൃശ്ശൂർ എക്‌സൈസ് റേഞ്ച് പിടിയിൽ .


ത്യശ്ശൂർ. ടോറസ് ലോറിയിലും കാറിലും കടത്തുകയായിരുന്ന  214കുപ്പി (200ലിറ്റർ )വ്യാജ മദ്യം തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദൻ  അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഷാഡോ അംഗങ്ങളും ചേർന്നാണ് പിടികൂടിയത്. 

 


തൃശ്ശൂർ നെന്മണിക്കര ചിറ്റിശ്ശേരി  നടുവിൽ വീട്ടിൽ ധനേഷ് (32), എറവക്കാട്  കണ്ണംകുളം വീട്ടിൽ സതീഷ് സത്യൻ (31), നെന്മണിക്കര  അച്ചു (25)കല്ലൂർ പുല്ലുകുത്തി  കുരുതാളി കുന്നേൽ സഞ്ജയ്കുമാർ (31)എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 

 വിൽപനക്കായി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 69 കുപ്പി കർണാടക മദ്യം മരത്തകരയിൽ വച്ചു  തൃശ്ശൂർ എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നു ചിറ്റിശ്ശേരിയിലെ ഓട്ടു കമ്പനികൾക്ക് കളിമണ്ണ് കടത്തുന്ന ടോറസ് ലോറിയിലാണ് മദ്യം കൊണ്ടു വന്നതായി പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചിറ്റിശ്ശേരിയിൽ ഓട്ടു കമ്പനിയിൽ നിർത്തിയിട്ടിരുന്ന ടോറസ്  ലോറിയിൽ നിന്നും 145കുപ്പി മദ്യവും പിടികൂടിയത്. 


കർണാടകയിൽ നിന്നും 350രൂപക്ക്  വേടിക്കുന്ന മദ്യം 2500മുതൽ 3000രൂപ വരെ വെടിച്ചാണ്  ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത് എന്ന് പ്രതികൾ പറഞ്ഞു. ലോക്ക് ഡൌൺ ആയതിനാൽ മദ്യത്തിന് ആവശ്യക്കാർ ഏറെയാണ് എന്നതാണ് പ്രതികൾ മദ്യക്കടത്തിലേക്ക് തിരിയുവാൻ പ്രേരിപ്പിച്ചത് എന്നും കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തു ഇത്തരത്തിൽ നല്ല ലാഭം ഉണ്ടായതു കൊണ്ട് ഇത്തവണ വൻതോതിൽ മദ്യം കടത്തി കൊണ്ടുവന്നത് എന്നാണ് പറഞ്ഞത്. കൊണ്ടുവരുന്ന മദ്യം 24മണിക്കൂറിനുള്ളിൽ ചിലവാക്കി ഉടൻ അടുത്ത ലോഡ് എടുക്കാൻ പോകുന്നതാണ് പ്രതികളുടെ രീതി. കളിമണ്ണ് കയറ്റിയ ലോറികളിൽ എക്‌സൈസിന് പരിശോധിച്ചാൽ പോലും കണ്ടെത്താൻ പറ്റാത്ത രീതിയിൽ കുപ്പികൾ പെട്ടിയിൽ ആക്കി  നിരത്തി  വച്ചു അതിനു മുകളിലൂടെ ടാർപ്പായ ഇട്ടു അതിനു മുകളിൽ ആയാണ് കളിമണ്ണ്  മണ്ണ് നിറച്ചിരുന്നത്. തൃശ്ശൂർ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ  സി  യു ഹരീഷ്, സജീവ്, സുനിൽകുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടീം അംഗങ്ങൾ ആയ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ, കൃഷ്ണപ്രസാദ്‌, ടി ആർ സുനിൽ, ഷാജു എം ജി, തൃശ്ശൂർ റേഞ്ചിലെ ഉദ്യോഗസ്ഥർ ആയ വിനോജ്, സനീഷ്‌കുമാർ, ബിബിൻ ചാക്കോ, ശ്രീരാഗ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.



Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..