തൃശൂർ ജില്ലയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 പേർക്ക് നെഗറ്റീവ്

തൃശൂർ ജില്ലയിൽ 20 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 10 പേർക്ക് നെഗറ്റീവ്

തൃശൂർ ജില്ലയിൽ ജൂലൈ നാല് ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 463. ആകെ നെഗറ്റീവ് കേസുകൾ 268.
രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ബി.എസ്.എഫ് ജവാൻമാരാണ് (34, 51, 50, 55). മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചങ്ങരംകുളം കണ്ടെയ്‌മെന്റ് സോണിലെ ബാങ്കിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപെട്ട കുന്ദംകുളം സ്വദേശി (36, പുരുഷൻ), തൃശൂർ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയായ കുന്നംകുളത്ത് കുടുംബശ്രീയിൽ ജോലി ചെയ്യുന്ന 31കാരി, ജൂൺ 14ന് സൗദിയിൽ നിന്നും വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുരിയാട് സ്വദേശി (32, സ്ത്രീ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ജൂൺ 26ന് സൗദിയിൽനിന്ന് വന്ന പഴുവിൽ സ്വദേശി (43, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്നും വന്ന പഴുവിൽ സ്വദേശി (44, പുരുഷൻ), ജൂൺ 21ന് സൗദിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (33, പുരുഷൻ), ജൂൺ 30ന് ഖത്തറിൽ നിന്നു വന്ന അടാട്ട് സ്വദേശി (38, പുരുഷൻ), ജൂൺ 30ന് ദുബൈയിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (38, പുരുഷൻ), റിയാദിൽ നിന്നും വന്ന വരവൂർ സ്വദേശി (44, പുരുഷൻ) റിയാദിൽ നിന്നും വന്ന വെള്ളാങ്കല്ലൂർ സ്വദേശി (48, പുരുഷൻ), റിയാദിൽ നിന്നും വന്ന നാട്ടിക സ്വദേശി (50 പുരുഷൻ), റിയാദിൽ നിന്നു വന്ന മണ്ണുത്തി സ്വദേശി (59, പുരുഷൻ), ജൂൺ ഒന്നിന് മുംബൈയിൽ നിന്നും വന്ന പുല്ലഴി സ്വദേശി (33, പുരുഷൻ), ബംഗളൂരുവിൽനിന്ന് വരന്തരപ്പിള്ളിയിലെത്തിയ ഒരു വയസ്സ് പ്രായമായ ആൺകുഞ്ഞ്, ബംഗളൂരുവിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (25, പുരുഷൻ), ജൂൺ 30ന് ബംഗളൂരുവിൽനിന്ന് വന്ന തൃശൂർ സ്വദേശി (31, പുരുഷൻ) എന്നിവർക്കും കോവിഡ്-19 സ്ഥിരീകരിച്ചു.
തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. 

മറ്റുവാർത്തകൾ കാണുന്നതിന്


*ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..