Posts

*വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു*

Image
*വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു* ആളൂരില്‍ തനിച്ചു താമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന.  ആളൂര്‍ പെട്രോള്‍ പമ്പിനു സമീപം ഐനിക്കാട്ടില്‍ രാമകൃഷ്ണനെ(65)യാണ്  ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.  ഇദ്ദേഹത്തിന്റെ നെറ്റിയിലും തലയുടെ ഒരു വശത്തും ചെറിയ മുറിവുകള്‍ കാണപ്പെട്ടിരുന്നത് സംശയത്തിനിടയാക്കിയിരുന്നു. *Selfie Stick* വില 400 Rs. 9947052073 വിളിക്കുക.* ക്യാഷ് ഓൺ ഡെലിവറി . Catalog Name:* New Collections Of Selfie Stick* Brand: AGEIS Bluetooth Remote: Yes Color: Black Multipack: 1 Tripod Stand: No Dispatch: 2-3 Days Easy Returns Available In Case Of Any Issue

പാചക വാതക വില കൂട്ടി.* ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില

Image
  *പാചക വാതക വില കൂട്ടി.* ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ് കൂട്ടിയത്. വാണിജ്യ പാചക വാതക വിലയില്‍ മാറ്റമില്ല. 1728 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപയാണ് കൂട്ടിയത്.  Combo of double earbuds bluetooth earphone Rs.300 9947052073 Product Name: Combo of double earbuds bluetooth earphone Material: ABS Plastic Product Type: Earphone Type: In The Ear Compatibility: All Smartphones Multipack: 2 Color: Black Mic: Yes Charging Type: Micro USB Control Button: Yes Noise Cancelling: Yes Sweat Proof: Yes Water Resistant: Yes Combo of double earbuds bluetooth earphone Sizes:  Free Size Country of Origin: India

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നു. ഭര്‍ത്താവ് കിണറ്റില്‍ ചാടി.

Image
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നു. ഭര്‍ത്താവ് കിണറ്റില്‍ ചാടി.  <a href="https://www.facebook.com/998407376841090/posts/5037723282909459/" target="_blank" rel="nofollow"></a> <a href=""></a>  കോട്ടയം ജില്ലയിലെ ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് (82) മരിച്ചത്. കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍കുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഭാരതിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചേർപ്പ് മുത്തുള്ളിയാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച്

ചേർപ്പ് മുത്തുള്ളിയാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ചിറയ്ക്കൽ കരൂപ്പാടം പുത്തൻപറമ്പിൽ ജോസഫ് (44) മുത്തുള്ളിയാൽ കൊട്ടേക്കാട് പറമ്പിൽ ബാബു (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.പരിക്കേറ്റവരെ നാട്ടുകാർ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.*

*സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.* തീവ്രമഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ടയിലും ഇടുക്കിയിലു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് സമാന്തരമായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഇതുവരെ കേരളത്തിൽ കനത്ത മഴയ്ക്ക് വഴിയൊരുക്കിയതെങ്കിൽ ഇപ്പോൾ അറബിക്കടലിലും സമാനമായ രീതിയൽ ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. 48 മണിക്കൂറിൽ ചുഴി ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറത്തു വന്ന കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം,ആലപ്പുഴ, പാലാക്കാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോഅലർട്ടാണ്. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ടും ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ 40 മുതൽ 50 കിമീ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുകയാണ്.

ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും*

Image
*ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും* ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതി. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റു സ്കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭി...

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*

*കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു* *തൃശൂര്‍ 1823,* എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,40,194 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,22,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,976 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1222 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,499 കോവിഡ് കേസുകളില്‍, 11.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്...

പാലാ സെൻ്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയെ കഴുത്തറത്ത് കൊലപ്പെടുത്തി.*

Image
പാലാ സെൻ്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയെ കഴുത്തറത്ത് കൊലപ്പെടുത്തി. *വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിനാ മോളാണ് കൊല്ലപ്പെട്ടത്.* പെൺകുട്ടി പരീക്ഷ എത്തിയപ്പോൾ ആയിരുന്നു കൊലപാതകം. കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.

ഒല്ലൂർ ഓവർ ബിഡ്ജിന് സമീപം മൾട്ടി എക്സിൽ ടോറസ് ലോറി അപകടം

Image
  ഒല്ലൂർ ഓവർ ബിഡ്ജിന് സമീപം മൾട്ടി എക്സിൽ ടോറസ് ലോറികൾ  അപകടത്തിൽ പെടുന്നത് നിത്യസംഭവമാകുന്നു. https://youtu.be/UcOCTmd0rX8 ഇന്ന് പുലർച്ചെ  പാറ മണലുമായി തലോർ ഭാഗത്തുനിന്ന് വന്ന ലോറി ഓവ്വർ ബിഡ്ജിന്ന് മുകളിലേക്ക് കയറുന്നിടതാണ് അപകടത്തിൽപ്പെട്ടത്.  ആ സമയത്ത് മറ്റു വാഹനങ്ങൾ ഇല്ലാത്ത തിന്നാൽ വൻ ദുരന്തം ഒഴിവായി.  ലോറിയിൽ അമിതമായി ഭാരം കയറ്റി വരുന്ന  ടോറസ് പോലെയുള്ള ലോറികൾ ഈ വളവിൽ  തിരിക്കുമ്പോൾ നിയന്ത്രണം  വിട്ടാണ് അപകടങ്ങൾ   നിത്യാ സംഭവമാണെന്നും  ഇതുപോലെയുള്ള  അമിതമായി ഭാരം കയറ്റിയ വാഹനങ്ങൾ വർഷങ്ങളായി തകർന്ന് കിടക്കുന്ന ഓവർബ്രിഡ്ജ് റോഡ്  സഞ്ചാരയോഗ്യം ആകുന്നത്  വരെയെങ്കിലും നിരോധിക്കണമെന്നാ ണ് നാട്ടുകാരുടെ ആവശ്യം..

*രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.*

Image
  *രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.* പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 101.95 രൂ​പ​യും ഡീ​സ​ലി​ന് 94.90 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103.93 രൂ​പ​യും ഡീ​സ​ലി​ന് 96.81 രൂ​പ​യു​മാ​ണ് 

വർഷങ്ങളായി തകർന്നു കിടക്കുന്ന ഒല്ലൂർ ഓവർ ബ്രിഡ്ജ് റോഡിന്ന് ശാപമോക്ഷമാകുന്നു.

Image
  വർഷങ്ങളായി തകർന്നു കിടക്കുന്ന ഒല്ലൂർ ഓവർ ബ്രിഡ്ജ് റോഡിന്ന്  ശാപമോക്ഷമാകുന്നു. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന  തകർന്നുകിടക്കുന്ന  റേഡിലെകുഴികൾ അടയ്ച്ച് സഞ്ചാര യോഗ്യമാക്കാൻ   അഞ്ചു ലക്ഷം രൂപയും  ഫുൾ ടാറിങ് നടത്തുന്നതിനായി ഡി പി സി ഫണ്ടിൽനിന്ന് ഇന്ന് 20 ലക്ഷം രൂപയും അനുവദിച്ചതായി തൃശൂർ കോർപ്പറേഷൻ റേഷൻ കൗൺസിലർ സി പി പോളി പറയുന്നു.... https://www.facebook.com/sreejithpulinkuzhy/videos/445015870254084/

യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി

 𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀 കോവിഡ് 19 രണ്ടാം  തരംഗത്തെ തുടർന്ന്  ഏർപ്പെടുത്തിയിട്ടുള്ള  നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ്  അറിയിച്ചു.  https://pass.bsafe.kerala.gov.in   എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍  എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.  𝗘𝗺𝗲𝗿𝗴𝗲𝗻𝗰𝘆 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀:- അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി  കാർഡ്  വിവരങ്ങൾ തുടങ്ങിയവ   നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരി...

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

 07:മെയ്: 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍ 01. കുന്ദംകുളം നഗരസഭ 31-ാം ഡിവിഷന്‍ 02. അന്നമനട ഗ്രാമപഞ്ചായത്ത് 09, 10 വാര്‍ഡുകള്‍ 03. കൊടകര ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് 04. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 25-ാം ഡിവിഷന്‍ 05. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 03, 16 വാര്‍ഡുകൾ 06. വടക്കാഞ്ചേരി നഗരസഭ 16, 17, 21 ഡിവിഷനുകള്‍ 07. മാടക്കത്തറ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും

പലചരക്ക്പച്ചക്കറി കടകള്‍ക്ക് നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം.

 പലചരക്ക് പച്ചക്കറി കടകള്‍ക്ക്  നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പലചരക്ക്, പച്ചക്കറി കടകള്‍ക്ക് നാളെ ( 7.05.2021) മാത്രം  രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്  അറിയിച്ചത്.  ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിമാത്രമാണ് നാളെ (7.05.2021) ഇളവനുവദിക്കുക. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും  സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരും തദ്ദേശ സ്വയംഭരണ അധികൃതരും പോലീസും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.

*കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍*

 *05 :മെയ്: 2021* *കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ  പ്രദേശങ്ങള്‍* തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍ 01 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 01,12, 13, 23 വാര്‍ഡുകള്‍ 02 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ് *കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍* തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍ 01 വലപ്പാട് ഗ്രാമപഞ്ചായത്ത് 05, 10 വാര്‍ഡുകള്‍ 02 കൊടുങ്ങല്ലൂര്‍ നഗരസഭ 26-ാം ഡിവിഷന്‍ 03 ഗുരുവായൂര്‍ നഗരസഭ 24-ാം ഡിവിഷന്‍ 04 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 01, 02, 09 വാര്‍ഡുകള്‍ 05 വടക്കാഞ്ചേരി നഗരസഭ 03, 36, 37, 40, 41 ഡിവിഷനുകള്‍ 06 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും