ഇരിങ്ങാലക്കുട ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരിയടക്കം മൂന്നു പേർ പിടിയിൽ
ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കാറളം സ്വദേശി കളപ്പുരക്കൽ രാമൻ നമ്പ്യാർ മകൾ ഉഷ (56), കാറളം സ്വദേശി കളപ്പുരക്കൽ രാമചന്ദ്രൻ മകൻ അനന്തു (18), കൊടുങ്ങല്ലൂർ സ്വദേശി പുതുക്കുളത്ത് മൊയ്തീൻ മകൻ ഷാലു (22) എന്നിവരെ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥ്, ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗീസും, ഇൻസ്പെക്ടർ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിക്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായി മെസ്സേജ് വന്നതിനെ തുടർന്നാണ് പരാതിയുമായി ബാങ്കിനെ സമീപിച്ചത്. പിന്നീട് ബാങ്ക് ഇരിങ്ങാലക്കുട പോലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിന്റെ ഗൗരവം മനസ്സിലാക്കിയ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, തുടർന്നു നടത്തിയ അന്വേഷണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വൻ തട്ടിപ്പ് പുറത്തു വരികയുമായിരുന്നു. ബാങ്കിലെ സ്റ്റാഫായ ഉഷ വൻ തുകകൾ ഉള്ളതും, അധികം ഉപയോഗിക്കാത്തതുമായ അക്കൗണ്ടുകൾ നിരീക്ഷിക്കുകയും, വ്യാജ ചെക്കുപയോഗിച്ച് പണമായും, മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തും കൈക്കലാക്കുകയായിരുന്നു. നാൽപ്പതു ല...