Posts

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  കുവൈറ്റ്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാന്‍- 6, ഖത്തര്‍- 6, ബഹറിന്‍- 1, മാള്‍ഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 13, മഹാരാഷ്ട്ര- 10, ഡല്‍ഹി- 5, ഉത്തര്‍പ്രദേശ്- 5, കര്‍ണാടക- 4, ബീഹാര്‍- 2, രാജസ്ഥാന്‍- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചല്‍ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചല്‍ പ...

ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത് .

Image
ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്‌ ആയ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു .  ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്.  സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം.  ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് പിറകെയാണ് നടപടി . നടപടി നേരിട്ട ആപുകള്‍ മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റ് അധിഷ്ഠിത മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്....

ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ 4 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു.മറ്റു കുട്ടികളെ കാണാതായി.

ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ  4 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഇരട്ടപ്പുഴ ചക്കര ബാബു മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ഒരാളെ  വഞ്ചിക്കാര്‍  രക്ഷപ്പെടുത്തി.രണ്ടു കുട്ടികളെ കാണാതായി.  കാണാതായ കുട്ടിക്കൾക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു 

ഒല്ലൂരിലെ മാധ്യമപ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍

Image
സംസ്ഥാനത്തെ മികച്ച   പോലീസ്  സ്റ്റേഷനായി തിരഞ്ഞെടുത്ത ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഭൗതിക സൗകര്യങ്ങള്‍  വര്‍ദ്ധിപ്പിക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്ന്  ചിഫ് വിപ്പ് കെ.രാജന്‍.കേന്ദ്രസർക്കാർ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി ജെയ്ക്കബ്ബിനെയും സഹപ്രവത്തകരെയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു ചിഫ് വിപ്പ്    സ്റ്റേഷനിൽ എല്ലാവർക്കും മധുര പലഹാരങ്ങൾ  വിതരണം ചെയ്തു. സ്റ്റേഷന്റെ വികസനത്തിന് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കന്‍ പൊതുമരാമത്ത് വകുപ്പിനെ എല്‍പ്പിച്ച് കഴിഞ്ഞു. എസ്റ്റിമെറ്റ് തയ്യാറാവുന്നതനുസരിച്ച് ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും എന്നും ചിഫ് വിപ്പ് പറഞ്ഞു.ചടങ്ങില്‍ എസ്.ഐ ന്മാരായ രതീഷ് പി.എം. വിമോദ്.പി.എം എന്നിവരും പങ്കെടുത്തു.

മണ്ണുത്തി എസ്.എൻ.ഡി.പി യൂണിയൻ ഒല്ലൂരിലെ മാധ്യമപ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

Image
മണ്ണുത്തി  എസ്.എൻ.ഡി.പി യൂണിയൻ ഒല്ലൂരിലെ മാധ്യമപ്രവർത്തകർക്ക്  ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഒല്ലൂർ പ്രസ്സ്ക്ലബ് പ്രസിഡണ്ട് കെ . ആർ  ഔസേപ്പിന്  ഭക്ഷ്യധാന്യ കിറ്റ് നൽകി കൊണ്ട്  വിതരണോൽഘാടനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ വൈസ്.പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ പൊന്നൂക്കര,എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ്‌ അംഗം ചിന്തു ചന്ദ്രൻ,യൂണിയൻ കൗൺസിലർമാരായ രാജേഷ് തിരുത്തോളി,ശിവദാസൻ താമരശ്ശേരി,എൻ.കെ.രാമൻ,ജനാർദനൻ പുളിങ്കുഴി എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.  കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍.  കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്‍- 1, രാജസ്ഥാന്‍- 1, ഗുജറാത്ത്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത...

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു കണ്ടക്ടര്‍ക്ക് കൊവിഡ്  സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു.  28 സര്‍വീസുകള്‍ റദ്ദാക്കി. 20 ജീവനക്കാര്‍ നിരീക്ഷണത്തില്‍. 15 - 06 - 2020നും , 22-06-2020 നും ഗുരുവായൂർ --പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത RPC 108 നമ്പർ ബസ്  ഈ രണ്ട് തിയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 11 AM നു പാലക്കാട് എത്തി. പാലക്കാട് നിന്ന് 11, 45 AM നു പുറപ്പെട്ട് 2.15 PM നു ഗുരുവായൂർ എത്തി.  ഗുരുവായൂറ്റിൽ നിന്ന് 3 PM നു പുറപ്പെട്ട് 5.30 PM നു പാലക്കാട് എത്തി. പാലക്കാട് നിന്ന് 6 PM നു പുറപ്പെട്ട് രാത്രി 8.30 ന് ഗുരുവായൂരിൽ എത്തി യാത്ര അവസാനിപ്പിച്ചു. 25- 06 - 2020 നു RPC 718 ബസ് ഗുരുവായൂർ _ വാടാനപ്പള്ളി - തൃശൂർ - വൈറ്റില റൂട്ട് രാവിലെ 8.45 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 12 PM നു വൈറ്റില, 12.30 PM നു വൈറ്റിലയിൽ നിന്ന് പുറപ്പെട്ട് 3.30 PM നു ഗുരുവായൂർ .  പിന്നീട് 4:25 PM നു ഗുരുവായൂർ - കുന്നംകുളം വഴി 6.30 PM - അങ്കമാലി , 6.45 PM നു അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് രാത്രി 9 PM നു ഗുരുവായൂർ എത്തി യാത്ര ...

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

Image
സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ച് വരെയുള്ള സമ്പൂർണ്ണ കർഫ്യൂ ഞായറാഴ്ചകളിലും തുടരും . നാളെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റ് തീവ്രബാധിത മേഖലകളിലും ജാഗ്രത നിര്‍ദേശം നിലനില്‍ക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.

Image
കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി  ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. മയക്കുമരുന്നിന് എതിരെയും, എക്സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികള്‍, വാറന്‍റ് നടപ്പാക്കല്‍, കരുതല്‍ നടപടികള്‍, പഴയകേസുകളിന്‍മേലുളള നടപടികള്‍, ശിക്ഷാവിധികള്‍, എന്നിങ്ങനെ  വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്.  പാസ്പോര്‍ട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന,  റോഡ് നിയമങ്ങള്‍, ക്രൈം കേസുകള്‍, ക്രമസമാധാന മേഖലയിലെ പ്രവർത്തനങ്ങൾ, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയല്‍ എന്നിവയും അവാര്‍ഡ് നിര്‍ണയത്തിന് മാനദണ്ഡങ്ങളായി പരിഗണിച്ചു.

സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന്  195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും,  തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്ന...

ഓണ്‍ലൈന്‍ പഠനത്തിനുള്ള ടി.വി.വിതരണം ഞായറാഴ്ച .

ഓണ്‍ലൈന്‍ പഠനത്തിനുള്ള ടി.വി.വിതരണം ഞായറാഴ്ച .  വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിന് സൗകര്യമൊരുക്കുന്നതിനായി ഒല്ലൂര്‍ പ്രസ്സ്‌ഫോറം നടത്തുന്ന ടി.വി.വിതരണം ഞായറാഴ്ച നടക്കും. ലോക്ക് ഡൗണ്‍കാലത്ത് ഏ.ഡി.ഷാജു എഴുതിയ പത്തു പുസ്തകങ്ങളുടെ വില്‍പ്പനയിലൂടെ ലഭിച്ച തുകയാണ്ഓണ്‍ലൈന്‍പഠനത്തിനുസഹായമായി നല്‍കുന്നത്. ഞായറാഴ്ച രാവിലെ പത്തിന് പനംകുറ്റിച്ചിറ ഗവ.സ്‌കൂളില്‍ ചീഫ് വിപ്പ് കെ.രാജന്‍ വിതരണോൽഘാടനം നിര്‍വഹിക്കും.  വാസ്തുവിദ്യവിദഗ്ധന്‍ ഡോ.ആന്റോ ചിറമ്മല്‍ മുഖ്യാഥിതിയായിരിക്കും.  ഒല്ലൂര്‍ പ്രസ്സ്‌ഫോറം പ്രസിഡന്റ് കെ.ആര്‍.ഔസ്സേപ്പ് അധ്യക്ഷനാകും.  പ്രസ്സ്‌ഫോറം അംഗങ്ങള്‍ക്ക് പത്തുപുസ്തകങ്ങളും വിതരണം ചെയ്യും.            ജൂണ്‍ 19 ന്  വായനാദിനം ആചരിക്കുന്നതിന്റെ ഭാഗമായിയാണ് പുസ്തകവില്‍പ്പന ആരംഭിച്ചത്. നവമാധ്യമങ്ങളുടെ വരവോടെ പുസ്തകവായന കുറഞ്ഞുവരുകയാണ്. ഈ കാലഘട്ടത്തില്‍ വായനയെ തിരികെകൊണ്ടുവരുവാനുളള ഒരു എളിയ പരിശ്രമമായിരുന്നു നടത്തിയത്. വിദ്യാലയങ്ങളിലും വായനശാലകളിലും സ്ഥാപനങ്ങളിലും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്ന പദ്ധതിയിലൂടെ നിരവധി പുസ്തകങ്ങള്‍ വായിക...

തൃശൂരിൽ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കിയ സ്ഥലങ്ങൾ .

തൃശൂരിൽ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കിയ സ്ഥലങ്ങൾ . തൃശൂര്‍ കോര്‍പ്പറേഷനിലെ 6 ഡിവിഷനുകളെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നൊഴിവാക്കി.  വളര്‍ക്കാവ്, കുരിയച്ചിറ, അഞ്ചേരി, കുട്ടനെല്ലൂര്‍, ഒല്ലൂര്‍, ചിയ്യാരം നോര്‍ത്ത് എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി.  ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളേയും ചാവക്കാട് നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളേയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി. _______________________________________

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ - 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര - 15, ഡല്‍ഹി- 11, തമിഴ്‌നാട്- 1...

സിപിഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 സെന്റ് തരിശു ഭൂമിയിൽ കൃഷി ആരംഭിച്ചു.

Image
സിപിഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 സെന്റ് തരിശു ഭൂമിയിൽ കൃഷി ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിയുടെ വിത്തിടൽ കർമം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി ആർ രമേഷ് കുമാർ  നിർവഹിച്ചു.  സിപിഐ ചേർപ്പ്  ലോക്കൽ സെക്രട്ടറി എൻ ജി അനിൽനാഥ്‌  അധ്യക്ഷനായിരുന്നു. അഖിലേന്ത്യ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ  രാജേന്ദ്രബാബു  സിപിഐ ചേർപ്പ് മണ്ഡലം കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ വാര്യർ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ദിനേശ് തെക്കത്ത് പി ജെ രാജൻ,  സുഭാഷ് കാട എഐഎസ്എഫ് ചേർപ്പ് മണ്ഡലം പ്രസിഡന്റ് അസ്ഹർ മജീദ്, സജിൽ, ഷാഫി, അനന്തകൃഷ്ണൻ റഷീദ്,   എന്നിവർ പങ്കെടുത്തു.